കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മീരാജാസ്മിൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഒരു ദിവസം കൊണ്ട് തന്നെ ഏതാണ്ട് ഒന്നരലക്ഷത്തോളം ഫോളോവേഴ്സിനേ താരം നേടിയിരുന്നു. വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത് എങ്കിലും തനിക്ക് ലഭിച്ച ആരാധകരുടെ സ്നേഹ വരവേൽപ്പിൽ താരം ആരാധകർക്ക് നന്ദി അറിയിച്ചിരുന്നു ആരാധകരുടെ സ്നേഹത്തിന് നൃത്തത്തിലൂടെ ആണ് താരം നന്ദി പറഞ്ഞത്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വയം മായാജാലം സൃഷ്ടിക്കു എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ഇതിനകം തന്നെ ചിത്രം ഏതാണ്ട് നാൽപതിനായിരത്തിലധികം ലൈക്കുകൾ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിനൻ്റെ പേര് മകൾ എന്നാണ്. ജയറാമാണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു അഭിനേതാവ്. ചിത്രത്തിൻറെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു . ഒരു പക്ഷേ മലയാളികൾ തിരിച്ചുവരവ് ആഗ്രഹിക്കുന്ന നായികമാരിൽ ഒരാൾ ആവും മീരാ ജാസ്മിൻ.
View this post on Instagram
മീര എന്ന അഭിനേത്രിയെ സമർഥമായി ഉപയോഗിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കാളിദാസ് ജയറാം നായകനായി 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പൂമരത്തിൽ ഒരു അതിഥി വേഷത്തിൽ മീര എത്തിയിരുന്നു. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് താരം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.