വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീരാജാസ്മി. മകള്‍ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. പിന്നാലെ സോഷ്യല്‍മീഡിയയിലും സജീവമാവുകയായിരുന്നു മീര. ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. കലങ്കാരി ലുക്കില്‍ ലോ നെക്ക് ഫ്രോക്ക് ആണ് മീര ധരിച്ചിരിക്കുന്നത്. മീര പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോ കാണുമ്പോഴും ആരാധകര്‍ ഞെട്ടുകയാണ്. നടിയുടെ ലുക്കും ആകെ മാറി. ഒരു കാട്ടു പൂവിനെപ്പോലെ, സൗമ്യവും സ്വതന്ത്രവുമായി എന്നാണ് താരം ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി മീരാ ജാസ്മിന് സിനിമയില്‍ എത്തിയത്. ഇതില്‍ ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന് അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന് എന്ന പേരും നല്‍കിയത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മീര. അന്ന് സോഷ്യല്‍ മീഡിയയിലും അത്ര സജീവമായിരുന്നില്ല ഈ നടി. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്കുശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് തന്നെ താരം തിരിച്ചെത്തിയത്.