മലയാളത്തിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം നായികയായിട്ടുണ്ട്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
ഈയടുത്താണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഒരു പുതിയ വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മകൾ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണിത്.സത്യൻ അങ്കിളിൻ്റെ ലൊക്കേഷനിൽ ചിരി ഇടവേളകൾ പതിവാണ്. മകൾ എന്ന ചിത്രം തനിക്ക് വീട്ടിലേക്കുള്ള തിരിച്ചുവരവാണ്. ഈ ടീമിനൊപ്പം താൻ നന്നായി ആസ്വദിക്കുന്നു. താരം കുറിച്ചു.
മീര എന്ന അഭിനേത്രിയെ സമർഥമായി ഉപയോഗിച്ച ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കാളിദാസ് ജയറാം നായകനായി 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പൂമരത്തിൽ ഒരു അതിഥി വേഷത്തിൽ മീര എത്തിയിരുന്നു. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് താരം. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് താരം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
View this post on Instagram
വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സിനെ താരം ഇൻസ്റ്റഗ്രാമിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് മീര. തൻറെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്കൊക്കെ താരം ഇതിലൂടെ പങ്കുവെക്കുന്നുണ്ട്.