സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമാണ് നടി മീര ജാസ്മിന്. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള മീര നിരവധി ആരാധകരുള്ള താരമാണ്.
ഇപ്പോഴിത മീര ജാസ്മിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. വിദേശയാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണിത്.
ഏതാണ് ഈ പതിനേഴ്കാരി എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. നടി വീണ്ടും ചെറുപ്പമായെന്നാണ് ചിത്രം കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടി കഴിഞ്ഞാല്‍ പിന്നീട് ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ മീരയ്ക്കാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം
ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്.
ആറു വര്‍ഷങ്ങള്‍ക്കു ശേഷം മീര നായികയായി മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ‘മകള്‍’. ജയറാം നായകനായ ചിത്രം സത്യന് അന്തിക്കാടാണ് സംവിധാനം ചെയ്തത്.
മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര.