സോഷ്യല്‍ മീഡിയ ഇത്രയ്ക്കും ആഘോഷമാക്കിയ വിവാഹം വേറെ ഉണ്ടാവില്ല. അത്രക്കും ഗംഭീരമായാണ് നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന്റെ എല്ലാ ചടങ്ങും നടത്തിയത്. പാട്ടും, ഡാന്‍സും, മിമിക്രിയും എല്ലാകൂടെ ഒരു ഉത്സവം തന്നെയായിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ ഇപ്പോഴും ആരാധകര്‍ കണ്ട് കഴിഞ്ഞിട്ടില്ല. വീഡിയോയും ചിത്രങ്ങളിലെല്ലാം സ്റ്റാര്‍ ആയിരുന്നത് ദിലീപും കുടുംബവുമായിരുന്നു. ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു.
തങ്ങളുടെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് മീനാക്ഷിയും നമിതപ്രമോദും സജീവമായി പങ്കെടുത്തിരുന്നു. മുന്‍പ് ഇവര്‍ ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് തന്നെ ഇവരുടെ സൗഹൃദം ആരാധകര്‍ മനസിലാക്കിയതാണ്. വിവാഹത്തിന് പിന്നാലെ നടത്തിയ സംഗീതവിരുന്നില്‍ മീനാക്ഷിയുടെയും നമിതയുടെയും ഡാന്‍സും ഉണ്ടായിരുന്നു. ഒരും സംഘമായാണ് ഇവര്‍ ഡാന്‍സ് കളിച്ചത്.
നല്ല കളര്‍ഫുള്‍ വേഷത്തിലാണ് താരങ്ങള്‍ വിവാഹത്തിന്റെ ചടങ്ങുകളിലെല്ലാം പങ്കെടുത്തത്. വിവാഹത്തിന് പിന്നാലെ ഇപ്പോള്‍ നടി നമിത പ്രമോദ് പങ്കുവെച്ച ചിത്രമാണ് തരംഗമായിരിക്കുന്നത്. മീനാക്ഷിയോടൊപ്പം കുശലം പറഞ്ഞിരിക്കുന്ന മീനാക്ഷി നമിത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. ചിത്രത്തില്‍ രണ്ട്പേരെയും കാണാനും അതിമനോഹരമായിട്ടുണ്ട്. നേരത്തെയും ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് ദിലീപിന്റെത്. ഇവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കുറെ നാളുകളായി ക്യാമറക്ക് മുന്നില്‍ നിന്നും മാറി നിന്ന താരങ്ങള്‍ ഒരു ഇടവേളക്ക് ശേഷമാണ് ക്യാമറകണ്ണുകളില്‍ എത്തുന്നത്. നാദിര്‍ഷായുടെ മകളുടെ വിവാഹത്തിനും അതിന് ശേഷമുള്ള ചടങ്ങിലെല്ലാം താരങ്ങള്‍ സജീവമായിരുന്നു.