മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. നമ്മുടെ എല്ലാവരുടെയും കുട്ടിക്കാലം മനോഹരം ആക്കുന്നതിൽ വലിയ പങ്കുവഹിച്ച നടൻ. ഒരുകാലത്ത് മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാള സിനിമയിലെ മൂന്നാമൻ ആയിരുന്നു ഇദ്ദേഹം. ഇന്നും മലയാള സിനിമയിലെ മൂന്നാമൻ എന്നുതന്നെയാണ് ദിലീപേട്ടൻ അറിയപ്പെടുന്നത്. ധാരാളം ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിൻ്റെ എല്ലാ വിശേഷങ്ങളും വലിയ രീതിയിൽ മലയാളികൾ സ്വീകരിക്കാറുണ്ട്.
ദിലീപേട്ടനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ദിലീപേട്ടൻറെ മകൾ മീനാക്ഷിയും. മഞ്ജു വാര്യർ – ദിലീപ് ദമ്പതികളുടെ മകളാണ് മീനാക്ഷി. അടുത്തിടെ ആയിരുന്നു ഇൻസ്റ്റഗ്രാമിൽ മീനാക്ഷി അക്കൗണ്ട് തുടങ്ങിയത്. ഗംഭീര വരവേല്പ്പ് ആയിരുന്നു താരത്തിന് ലഭിച്ചത്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ധാരാളം ഫോളോവേഴ്സ് താരത്തിന് ഉണ്ടായി.
മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. അച്ഛൻ ദിലീപിനൊപ്പം ഉള്ള പഴയ ഒരു ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. ഫാദേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മീനാക്ഷി ഈ ചിത്രം പങ്കു വെച്ചത്. വലിയ രീതിയിലുള്ള സ്വീകരണമാണ് ഈ ചിത്രത്തിന് മലയാളികൾ സമൂഹമാധ്യമങ്ങളിൽ നൽകി വരുന്നത്.
ചെന്നൈയിലാണ് ഇപ്പോൾ താരം താമസിക്കുന്നത്. ഒരു മെഡിക്കൽ കോളേജിൽ ആണ് താരം പഠിക്കുന്നത്. എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. താൻ മകളെ ഒരു ഡോക്ടർ ആയി കാണുവാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ദിലീപ് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് മീനാക്ഷി സിനിമയിലേക്ക് വരിക എന്ന ചോദ്യത്തിന് ഉത്തരം ആയിട്ടായിരുന്നു ദിലീപ് ഇത് പറഞ്ഞത്. മകൾ സിനിമയിലേക്ക് വരില്ല എന്ന് സൂചനകൾ ആയിരുന്നു ദിലീപ് നൽകിയത് എങ്കിലും ഇപ്പോഴും മീനാക്ഷിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.