Film News

കസവ് സാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്, വിഷു ആശംസകളുമായി എത്തിയത് ആരാണെന്ന് കണ്ടോ? വിഷുദിനത്തിലെ ഏറ്റവും മനോഹരമായ കാഴ്ച എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീനാക്ഷി ദിലീപ്. സിനിമാ മേഖലയിൽ ഇല്ലെങ്കിലും സിനിമാപ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു മീനാക്ഷി ദിലീപ്. ദിലീപ് – മഞ്ജു വാര്യർ എന്നിവരുടെ മകളാണ് മീനാക്ഷി. ചെറുപ്പം മുതൽ തന്നെ മീനാക്ഷിയുടെ വിശേഷങ്ങൾ എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടത് ആയിരുന്നു. മീനാക്ഷിയുടെ എല്ലാ വിശേഷങ്ങളും മാധ്യമങ്ങൾ മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞതോടെ മാധ്യമങ്ങളിൽ നിന്നും അകന്നു ജീവിക്കാനായിരുന്നു മീനാക്ഷി തീരുമാനിച്ചത്. എങ്കിലും മലയാളി പ്രേക്ഷകരുടെ കൗതുകം അവിടെയൊന്നും അവസാനിക്കുന്നത് ആയിരുന്നില്ല. ഇപ്പോൾ ഒരുപാട് കാലത്തിനു ശേഷം മീനാക്ഷി വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്.

- Advertisement -

അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹം നടന്നിരുന്നു. എന്നാൽ അവിടെ താരമായത് മീനാക്ഷി ദിലീപ് ആണ് എന്ന് വേണം പറയാൻ. മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മീനാക്ഷി വിവാഹചടങ്ങിൽ ഡാൻസ് കളിക്കുന്ന വീഡിയോയും മലയാളികൾ ഇരു കൈയ്യും നീട്ടി ആയിരുന്നു സ്വീകരിച്ചത്. മീനാക്ഷിയും നാദിർഷയുടെ മക്കളും നമിതയും എത്ര വലിയ സുഹൃത്തുക്കളാണ് എന്ന് മലയാളികൾ തിരിച്ചറിഞ്ഞ വേദി കൂടിയായിരുന്നു അത്. പിന്നീട് ആയിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. ഔദ്യോഗികമായ അക്കൗണ്ട് തുടങ്ങുകയും ചെയ്തു താരം. അതുവരെ ധാരാളം ഫേക്ക് അക്കൗണ്ടുകൾ ആയിരുന്നു മീനാക്ഷിയുടെ പേരിൽ ഉണ്ടായിരുന്നത്. ഇപ്പോൾ വ്യാജന്മാർക്ക് എല്ലാം മീനാക്ഷി തന്നെ പൂട്ടിട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം വിഷു ആശംസിച്ചു കൊണ്ട് മീനാക്ഷി ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കസവ് സാരിയിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. അതീവ സുന്ദരി ആയിട്ടായിരുന്നു താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജുവാര്യരുടെ സൗന്ദര്യം അതുപോലെതന്നെ മകൾക്ക് കിട്ടിയിട്ടുണ്ട് എന്നായിരുന്നു പ്രേക്ഷകരുടെ കമൻറ്. ചിത്രം പോസ്റ്റ് ചെയ്ത ഉടനെ തന്നെ മീനാക്ഷിയുടെ സുഹൃത്തുക്കൾ കമൻറുകൾ ചെയ്തുകൊണ്ട് എത്തി. പതിവുപോലെ നമിത പ്രമോദ് ആയിരുന്നു ആദ്യം എത്തിയത്. ഫോട്ടോ ഫിൽട്ടർ നന്നായിട്ടുണ്ട് എന്നായിരുന്നു നമിതപ്രമോദ് നടത്തിയ കമൻറ്. ഒപ്പം നീയും നന്നായിട്ടുണ്ട് ഇന്നും നമിത അഭിപ്രായപ്പെട്ടു. താങ്ക്സ്, ലൗ യു എന്നായിരുന്നു മീനാക്ഷി നമിത ചേച്ചിക്ക് നൽകിയ മറുപടി.

ഇതിനുപിന്നാലെ നടി സനുഷയും കമൻ്റുമായി എത്തി. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലെ നായിക ആയിരുന്നു സനുഷ. വളരെ ഭംഗിയായിട്ടുണ്ട് എന്നായിരുന്നു സനുഷ നടത്തിയ കമൻറ്. താങ്ക്യൂ ചേച്ചി എന്ന് മറുപടി ആയിരുന്നു മീനാക്ഷി ഇത് നൽകിയത്. അങ്ങനെ സിനിമ മേഖലയിൽ നിന്നുള്ളവരും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും എല്ലാവരും കമൻറ് നടത്തി എത്തി. ഇതിന് എല്ലാം മീനാക്ഷി മറുപടി നൽകി എത്തുകയും ചെയ്തു.

എന്നാൽ ഇതിനു ശേഷമായിരുന്നു ആരും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി ചിത്രത്തിൽ താഴെ കമൻറ് ചെയ്തത്. ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുമ്പോഴും എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കമൻ്റ് ആയിരുന്നു ഈ വ്യക്തി നടത്തിയത്. ഇതിനു മീനാക്ഷി എന്തു മറുപടി നൽകുമെന്ന് ആയിരുന്നു മലയാളി പ്രേക്ഷകരുടെ പിന്നീടുള്ള ആകുലത. എന്നാൽ കുറച്ചു വൈകി ആണെങ്കിലും മീനാക്ഷി മറുപടിയുമായി എത്തി. ഈ വിഷു ദിനത്തിലെ ഏറ്റവും മനോഹരമായ കാഴ്ച ഇതായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ധാരാളം ആളുകൾ ആണ് ഇവരുടെ കമൻറുകൾക്ക് താഴെ ആശംസകളുമായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.

ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരമായിരുന്നു എയ്മ റോസി. പിന്നീട് മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് പെട്ടെന്നായിരുന്നു വിവാഹം. ഇപ്പോൾ ദുബായിലാണ് താരം സ്ഥിര താമസമാക്കിയിരിക്കുന്നത്. എങ്കിലും ഇപ്പോഴും ഇൻസ്റ്റഗ്രാം വഴി വളരെ സജീവമായി നിൽക്കുന്ന താരം കൂടിയാണ് ഇവർ. ഹാപ്പി വിഷു എന്നായിരുന്നു എയ്മ നടത്തിയ കമൻറ്. തിരിച്ചും ഹാപ്പി വിഷു എന്നായിരുന്നു മീനാക്ഷി നൽകിയ മറുപടി.

Athul

Recent Posts

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

1 hour ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

17 hours ago