സോഷ്യല്‍ മീഡിയ കുറച്ച് ദിവസമായി കൊട്ടിയാഘോഷിക്കുകയാണ് നാദിര്‍ഷായുടെ മകളുടെ വിവാഹം.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിന്റെയും അതിന് ശേഷമുള്ള ചടങ്ങിന്റെ ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവഹത്തിന്റെ ഒരോ ചടങ്ങുകള്‍ക്കും നടന് ദിലീപും കുടുംബവും പങ്കെടുത്തിരുന്നു.
ഇവരുടെ കുടുംബസമേതമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനിടെ താരപുത്രി മീനാക്ഷിയും കല്യാണത്തിന്റെ എല്ലാ ചടങ്ങിലും സജീവമായി തന്നെ ഉണ്ടായിരുന്നു. നടി നമിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആയിഷയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് നമിതയും മീനാക്ഷിയും . ചുരുക്കം ചില സമയങ്ങളില്‍ മാത്രമേ ക്യാമറയ്ക്ക് മുന്പില് മീനാക്ഷി എത്താറുള്ളൂ
ഇപ്പോള്‍ വിവാഹ ചടങ്ങിന്റെ മറ്റ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇത്തവണ ദിലീപും കുടുംബവും ചുവപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് വന്നത്. മീനാക്ഷി മുല്ലപ്പൂവ് ചൂടി ചുവപ്പ് സാരിയാണ് ഉടുത്തത്. ചിത്രത്തില്‍ ഈ തവണയും തിളങ്ങിയത് മീനു ആയിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അയിഷയുടെ നിക്കാഹ് നടന്നത്. കാസര്‍ഗോഡ് വെച്ചായിരുന്നു നിക്കാഹ് നടന്നത്. നിക്കാഹില്‍ നിന്നുള്ള വീഡിയോ സൈബറിടത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. നാദിര്‍ഷയ്ക്ക് രണ്ട് പെണ്മക്കളാണ്. അടുത്തിടെയായിരുന്നു മൂത്ത മകള്‍ അയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ്. ഈ ചടങ്ങിലും ദിലീപും ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയുമൊക്കെ നിറസാന്നിധ്യമായിരുന്നു.