Social Media

‘ഉപഹാരങ്ങള്‍ സ്വീകരിക്കില്ല, സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് അനുഗ്രഹീതമാക്കണം’; വിവാഹത്തിന് ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

വിവാഹത്തിന് ക്ഷണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിവാഹത്തിന് എല്ലാവരുടേയും സാന്നിദ്ധ്യമുണ്ടാകണമെന്ന് ആര്യ പറഞ്ഞു. നേരിട്ട് കണ്ട് ക്ഷണിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷണമായി പരിഗണിച്ച് വിവാഹത്തിന് പങ്കെടുക്കണമെന്നും ആര്യ ഫേസ്ബുക്കില്‍ പറഞ്ഞു.

- Advertisement -

സെപ്റ്റംബര്‍ നാലിന് രാവിലെ പതിനൊന്ന് മണിക്കാണ് സച്ചിനും ആര്യയും തമ്മിലുള്ള വിവാഹം. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യര്‍ത്ഥനയായി കാണണം.
അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയരെ,

2022 സെപ്റ്റംബര്‍ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. പരമാവധിപേരെ നേരില്‍ ക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കില്‍ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തില്‍ സകുടുംബം പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ല. ഇതൊരു അഭ്യര്‍ത്ഥനയായി കാണണം. അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സാന്നിദ്ധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
ആര്യ , സച്ചിന്‍

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

9 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

9 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

9 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

10 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

10 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

10 hours ago