കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഏതെല്ലാം തരത്തില്‍ മാറ്റം വരുത്താമെന്ന കാര്യത്തില്‍ സംസ്ഥന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും തീരുമാനമെടുക്കാം. കൊവിഡ് കേസുകള്‍ കൂടുന്ന മുറക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മുന്‍കരുതലിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഒഴിവാക്കാത്തതാണ് നല്ലതെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കൊവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.