സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബഷീര്‍ ബഷിയും കുടുംബവും. ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന എന്ത് വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വീട്ടിലെ കുഞ്ഞു കാര്യം പോലും പറയുമായിരുന്നു. ബഷീറിന് രണ്ടു ഭാര്യന്മാര്‍ ആണ് ഉള്ളത്. ബിഗ് ബോസില്‍ എത്തിയശേഷം ആയിരുന്നു ഇത് ബഷീര്‍ വെളിപ്പെടുത്തിയത്. തന്റെ രണ്ടാമത്തെ ഭാര്യ മഷൂറ തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ആശുപത്രിയില്‍ എത്തുന്നത് വരെ ഉള്ള വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുഹാന.
മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. ആണ് കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ആദ്യ ഭാര്യയായ സുഹാനയില്‍ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും ആണ് കുട്ടികളുടെ പേരുകള്‍.
അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ബഷീറും മഷൂറയും പരിചയപ്പെടുത്തുന്നത്. പിന്നീട് ആദ്യ ഭാര്യയുടെ സമ്മതത്തോടെ 2018 ല്‍ ഇവര്‍ വിവാഹിതരായി. രണ്ടു ഭാര്യമാര്‍ ഉള്ളതുകൊണ്ടുതന്നെ ധാരാളം വിമര്‍ശനവും ബഷീര്‍ നേരിട്ടിരുന്നു.