നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയുടെ വിവാഹം ഡിസംബര്‍ 28ന് ആയിരുന്നു. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്ടര്‍ എമില്‍ ആണ് വരന്. വിവാഹത്തില്‍ സിനിമാമേഘലയില്‍ നിന്നുള്ള ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ കുടുംബസമേതം തന്നെ വിവാഹത്തില്‍ എത്തിയിരുന്നു.
വിവാഹത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളെല്ലാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വിവാഹ ചടങ്ങിന്റേയും വിവാഹ സത്കാരത്തിന്റേയും വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്റെ വീട്ടില്‍ നടക്കുന്നൊരു ചടങ്ങുപോലെയാണിതെന്നും 33 വര്‍ഷമായി ആന്റണി എന്റെ കൂടെയുണ്ടെന്നും എന്റെ മകളുടെ കല്യാണം നടക്കുന്നപോലെയാണ് താനെന്നും മോഹന്‍ലാല്‍ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പള്ളിയിലെ വിവാഹച്ചടങ്ങുുകളും പിന്നീട് നടന്ന താരലോകം വിരുന്നെത്തിയ വിവാഹ റിസപ്ഷനും വീഡിയോയില്‍ കാണാവുന്തനാണ്. 7 മിനിറ്റിലേറെ നീണ്ട വീഡിയോയില്‍ നിരവധി താരങ്ങളും ഉണ്ട്. വിവാഹം ശേഷം നടത്തിയ ഇരുവരുടെയും ഫോട്ടോ ഷൂട്ടും വീഡിയോയില്‍ കാണാം.
സിനിമാമേഘലിയിലെ താരനിര തന്നെ പങ്കെടുത്ത വിവാഹം ആയിരുന്നു ഇത്. ചടങ്ങിനായി എല്ലാരും പ്രത്യേകം വസ്ത്രം അണിഞ്ഞാണ് എത്തിയത്. മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നസ്രിയ, ജോജു ജോര്‍ജ്ജ്, സായ് കുമാര്‍, എം.ജി. ശ്രീകുമാര്‍, ഉണ്ണി മുകുന്ദന്, ജയസൂര്യ, മഞ്ജു വാര്യര്‍, സംവിധായകന് ജോഷി, പ്രിയദര്ശന്, ആഷിഖ് അബു തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.
ഒരു പക്ഷേ നീണ്ടകാലത്തിന് ശേഷം താരനിരകള്‍ കണ്ടുമുട്ടിയതും ഈ വേദിയില്‍ വെച്ചായിരിക്കും.