മലയാളത്തിലെ പ്രഗൽഭയായ നടിയായിരുന്നു മോനിഷ. തീർത്തും അപ്രതീക്ഷിതമായാണ് താരം വിടപറഞ്ഞത്. മലയാളികൾക്ക് കനത്ത ദുഃഖം സമ്മാനിച്ചു കൊണ്ടായിരുന്നു മോനിഷ വിടവാങ്ങിയത്. തീർത്തും അപ്രതീക്ഷിതമായ ഒരു കാർ അപകടം ആയിരുന്നു താരത്തിൻ്റേ വിയോഗ കാരണം. മോനിഷ വിട പറഞ്ഞിട്ട് 29 വർഷം തികയുകയാണ്. തൻറെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് പ്രശസ്ത നടൻ മനോജ് കെ ജയൻ.
ഫെയ്സ്ബുക്കിൽ താരം ഒരു കുറിപ്പ് പങ്കുവെച്ചു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലെ ഇതിലെ ഗാനത്തിൽ നിന്നുള്ള വരികളും ഒരു പഴയ ചിത്രവുമാണ് താരം പങ്കുവെച്ചത്. നീലരാവിൽ ഇന്നും നിൻറെ താരഹാരമിളകന്നു. പ്രിയ സുഹൃത്തേ മോനിഷ, ദീപ്തമായ സ്മരണകളോടെ പ്രണാമം. ഭാരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. കുടുംബസമേതം എന്ന ചിത്രത്തിൽ ഇരുവരും നായികാനായകന്മാർ ആയിരുന്നു.
ഈ ചിത്രത്തിലെ ഗാനത്തിൽ നിന്നുള്ള വരികൾ ആണ് താരം പങ്കുവെച്ചത്. അഭിനയത്തിൽ എത്തിയശേഷം വളരെ പെട്ടെന്നാണ് താരം ഈ മേഖലയിൽ ഉയർന്നുവന്നത്. മികച്ച ഒരു നർത്തകി കൂടിയായിരുന്നു താരം. മോനിഷയും, അമ്മയും സഞ്ചരിച്ചിരുന്ന ഒരു അംബാസിഡർ കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചെപ്പടിവിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു താരം അപ്പോൾ.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ പല പ്രമുഖരെയും മോനിഷ അത്ഭുതപ്പെടുത്തി. അപകടത്തെപ്പറ്റി മോനിഷയുടെ അമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്.