മഞ്ജു വാരിയർ ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായികയാണ്. എല്ലാ തിരക്കുകൾക്കിടയിലും പ്രിയപെട്ടവരെ മറക്കാത്ത ആളുകൂടിയാണ് മഞ്ജു. അവരുടെ എല്ലാ വിശേഷങ്ങൾക്കും താരം അഭിപ്രായവും അഭിനന്ദനവും അറിയിക്കാറുണ്ട് അത്തരത്തിൽ ചാക്കോച്ചന്റെ മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ കുഞ്ഞിനെ ലാളിക്കുന്ന ഒരു ഫോട്ടോയോടൊപ്പം കുഞ്ഞിന് ജന്മദിന ആശസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു.
ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പുനോടുവിലാണ് ചാക്കോച്ചന് ഒരു കുഞ്ഞ് പിറന്നത്.. ഇസ എന്ന ഇസഹാക്. ഇന്നലെ കുഞ്ഞിന് ഒരു വയസ് തികഞ്ഞു. സോഷ്യൽ മീഡിയയിൽ ആദ്യം ആശസകളുമായി എത്തിയത് നമ്മുടെ പ്രിയങ്കരിയായ പേർളി മാണി ആയിരുന്നു. അതോടെ സോഷ്യൽ മീഡിയയിൽ വാർത്ത ചൂട് പിടിച്ചു..
ആശംസ അറിയിച്ചിരുന്നു മറ്റ് നിരവധി താരങ്ങളും ആശംസകളുമായി എത്തിയിരുന്നു. പേളി മാണി, ഐശ്വര്യ ലക്ഷ്മി, സംവൃത സുനില്‍, അനുമോള്‍, വിനയ് ഫോര്‍ട്ട്, ഗായത്രി ആര് സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാല്‍,സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്നേഹാശംസള്ക്കെല്ലാം ചാക്കോച്ചന് മറുപടി നല്‍കിയിട്ടുമുണ്ട്. ഇസക്കുട്ടന് സമ്മാനിച്ച പിറന്നാള്‍ കേക്ക് അല്പം സ്പെഷ്യലാണ്. ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്.