എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തിയ ചിത്രമാണ് തുനിവ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ബോസ്ക് ഓഫീസിലും ചിത്രം മികച്ച കുതിപ്പാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരി 11 റിലീസ് ചെയ്ത ചിത്രം ഇതിനൊടകം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു.
ഈ അവസരത്തില്‍ തുനിവ് ടീം പങ്കുവച്ചൊരു പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. തോക്കുമായി നില്ക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.
ഒപ്പം ‘ദ റിയല്‍ വിന്നര്‍’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നത്. വിജയ് ചിത്രം വാരിസിന് എതിരെയുള്ള ഒളിയമ്പാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
#MegaBlockbusterVarisu crosses 150Cr+ collection worldwide in just 5 days nanba 🔥
Aatanayagan 😎#Thalapathy @actorvijay sir @directorvamshi @SVC_official @MusicThaman @iamRashmika @Lyricist_Vivek @7screenstudio @TSeries#Varisu #VarisuPongal pic.twitter.com/Qj1vzbuEpa
— Sri Venkateswara Creations (@SVC_official) January 16, 2023
ദളപതി വിജയ് നായകനായി എത്തിയ വാരിസ് അഞ്ച് ദിവസം കൊണ്ട് 150 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. ഈ കോടി കണക്കിന് എതിരെയുള്ള ഒളിയമ്പാണോ തുനിവ് പോസ്റ്റര്‍ എന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്.
അതേസമയം നേര്‍കൊണ്ട പാര്‍വ്വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്