മലയാളികള്‍ക്ക് എന്നും ഒരു അത്ഭുതം ആണ് നടി മഞ്ജു വാര്യര്‍. നല്ല ചിത്രങ്ങള്‍ക്കൊപ്പം മുന്നേറി കൊണ്ടിരിക്കുകയാണ് താരം. ആദ്യ കാലങ്ങളില്‍ തിരക്കുള്ള നടി പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ താരം സിനിമകളിലേക്ക് തിരിച്ച് വന്നിരുന്നു. ശക്തമായ കഥാപാത്രങ്ങളുമായാണ് നടി തിരിച്ച് വരവ് നടത്തിയത്. തന്റെ ജീവിതാനുഭവങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ വാശിയോടെ മുന്നേറാനും നടി തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ മഞ്ജുവിന്റെ ഫാന്‍സ് ഗ്രൂപ്പില്‍ വന്ന പോസ്റ്റുകള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ജീവിതം തീർന്നു പോയി, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാൻ പോവുന്ന സ്ത്രീകൾ ഈ ചിത്രത്തിലേക്കൊന്നു നോക്കുക, ഇവർ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശബോധത്തെയും അരക്ഷിതാവസ്ഥയെയും വഴിയിൽ ഉപേക്ഷിച്ചു മനസ്സിൽ നിറയെ പനിനീർപൂകളുമായി നിങ്ങൾക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ്.
40 കൾ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീർന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യർ. ഏതൊരു സ്ത്രീയും പതറിപ്പോകാവുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് ,സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയർന്നു വന്ന വ്യക്തിത്വമെന്നുള്ള കുറിപ്പുകളും ഫാൻസ് ഗ്രൂപ്പിലുണ്ട്.
പല കാര്യങ്ങളിലും മാതൃകയാണ് മഞ്ജു വാര്യര്‍. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തി. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്.
അതേസമയം താരത്തിന് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. ഇന്ന് താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.