മഞ്ജു വാര്യർ ആദ്യമായി നായികയായെത്തുന്ന ചിത്രമായിരുന്നു സല്ലാപം. ദിലീപ്, മനോജ് കെ ജയൻ, കലാഭവൻ മണി തുടങ്ങിയ നീണ്ട നിരയും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന് ശേഷം മഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് ഇന്ന് മഞ്ജു. ചെറിയ വേഷങ്ങളിലൂടെ എത്തി ആദ്യമായി താരം നായികയായെത്തുന്നത് സല്ലാപത്തിലൂടെ ആണ്.
സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു മലയാള സിനിമയിൽ അരങ്ങേറുന്നത്. സല്ലാപം എന്ന എന്ന ചിത്രം സംവിധാനം ചെയ്തത് സുന്ദർ ദാസ് ആയിരുന്നു . ലോഹിത ദാസ് ആണ് ഇതിൻറെ തിരക്കഥ രചിച്ചത്. ഒരു സൂപ്പർ ഹിറ്റായ സിനിമ വളരെ ഏറെ പ്രേക്ഷക പ്രശംസ നേടി. കലാഭവൻ മണിയുടെയും വഴിത്തിരിവായ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പുതു മുഖ താരങ്ങൾ ഉള്ളതു കൊണ്ടും ലോഹിത ദാസിന് മറ്റു തിരക്കുകൾ ഉള്ളതു കൊണ്ടും ഡബ്ബിങ്ങിന് മേൽ നോട്ടം വഹിക്കാൻ പോയിരുന്നത് താൻ ആയിരുന്നു. ശ്രീജയാണ് ആ ചിത്രത്തിൽ മഞ്ജുവിന് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്.
സത്യം പറഞ്ഞാൽ മഞ്ജുവിൻ്റെ അഭിനയ ശൈലി കണ്ട് താൻ അമ്പരന്ന് പോയിരുന്നു. വൈകാരികമായ രംഗങ്ങൾ പോലും അസാധ്യ മികവോടെയാണ് മഞ്ജു അവതരിപ്പിച്ചത്. അത് കണ്ടപ്പോൾ തനിക്ക് അന്ന് വളരെ അത്ഭുതം തോന്നിയിരുന്നു. പിന്നീട് താൻ മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്തതിലുള്ള കാരണം ലോഹിയെ വിളിച്ചു ചോദിച്ചു. സിനിമ റിലീസ് ചെയ്യാനുള്ള തിരക്കും കൂടാതെ മഞ്ജു പുതു മുഖം ആയതു കൊണ്ടും ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു ലോഹിക്ക്.
ഇത് കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിക്കാത്തത് എന്ന് ലോഹിത ദാസ് അപ്പോൾ പറഞ്ഞു. പിന്നീട് സലാപത്തിൻ്റെ വിജയാഘോഷങ്ങൾക്ക് വേണ്ടി തിരുവനന്ത പുരത്ത് എല്ലാവരും ഒത്തു ചേർന്നു. അന്ന് നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് എന്ന് മഞ്ജുവിനോട് ലോഹി പറയുകയും ചെയ്തു. ലോഹിത ദാസിനെ ദീർഘ വീക്ഷണം ആയാണ് താൻ അതിനെ കണ്ടത്. സിബി മലയിൽ പറയുന്നു. അഭിനയത്തിൽ ദൈവത്തിൻറെ അനുഗ്രഹം ലഭിച്ച പെൺ കുട്ടിയാണ് മഞ്ജു എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.