മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ടു തന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് മഞ്ജു വാരിയർ. കലോത്സവവേദികളിൽ നിന്നുമാണ് മഞ്ജുവാര്യർ സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. വെറും രണ്ടു വർഷം കൊണ്ട് തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം തന്നെ താരം അഭിനയിച്ചു. രണ്ടുവർഷംകൊണ്ട് വികസനം നടിക്കുള്ള രണ്ട് സ്റ്റേറ്റ് അവാർഡുകൾ ആയിരുന്നു മഞ്ജു കരസ്ഥമാക്കിയത്.
പിന്നീട് വിവാഹശേഷം വലിയ ഒരു കാലയളവിനുശേഷം ആയിരുന്നു മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തിരിച്ചെത്തിയത്. റോഷൻ ആൻഡ്രൂസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിൽ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലൂടെ മഞ്ജുവാര്യർ സ്വന്തമാക്കിയത്. ഇതിനു ശേഷം ധാരാളം സിനിമകളായിരുന്നു താരത്തെ തേടിയെത്തിയത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നു. ശക്തമായ കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. അതിനുശേഷം ചതുർമുഖം എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമയാണ് ചതുർമുഖം എന്ന പ്രത്യേകതയുമുണ്ട്. ചിത്രം താൽക്കാലികമായി തിയേറ്ററുകളിൽനിന്ന് പിൻവലിക്കുകയാണ് നിർമാതാക്കൾ. കൊവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് ഇവർ ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും കഴിഞ്ഞദിവസം മഞ്ജുവാര്യർ അറിയിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത ഒരു ചിത്രം വലിയ രീതിയിൽ വൈറലായിരുന്നു. പ്രായം കുറഞ്ഞ ലുക്കിൽ ആയിരുന്നു താരം എത്തിയത്. ഈ ചിത്രം വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടു. ആത്മവിശ്വാസത്തിന് ഒരു പര്യായമായി മഞ്ജുവാര്യർ മാറി ഇതോടെ. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ചാം വയസ്സിൽ ജീവിതം ഒന്നിൽ നിന്നും തുടങ്ങിയ താരമായിരുന്നു മഞ്ജുവാര്യർ എന്ന ധാരാളമാളുകൾ പ്രശംസിച്ചു. കുട്ടികൾ മുതൽ നിരവധി പെൺകുട്ടികൾ ഈ വേഷം അനുകരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുകയും ചെയ്തു. ഇപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കുറച്ചു പ്രായമുള്ള ഒരു സ്ത്രീ ആണ് മഞ്ജുവാര്യരെ അനുകരിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്. മഞ്ജുവാര്യർ തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ലക്ഷ്മി എന്നാണ് ഇവരുടെ പേര്. ചിത്രം പങ്കുവെച്ചതിൽ വളരെ സന്തോഷമുണ്ട് എന്നും തനിക്ക് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ലഭിക്കാനുള്ളത് എന്നും മഞ്ജുവാര്യർ കൂട്ടിച്ചേർത്തു. എന്തായാലും ഈ ചിത്രം ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.