തൃശൂരില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഹരിദാസന് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
കേസില്‍ 2018ല്‍ കോടതി ഹരിദാസനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മൂന്നര വര്‍ഷത്തിലധികമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം അസുഖം മൂര്‍ച്ഛിക്കുകയും ഹരിദാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കി.