എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വലിയ സ്പാനര്‍ ഉപയോഗിച്ചാണ് സുരേഷ് അജയിയുടെ തലയ്ക്കടിച്ചത്. പനങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.