നേവി ക്വാര്‍ട്ടേഴ്സിന് സമീപം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ചെവിക്ക് വെടിയേറ്റ ഇദ്ദേഹത്തെ ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ് സെബാസ്റ്റ്യന്‍ മറിഞ്ഞ് വീണിരുന്നു. ഇന്ന് ഉച്ചക്ക് 12ഓടെ നാവികസേന പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യയുടെ സമീപത്ത് വച്ചായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യന്‍ പൊടുന്നനെ ബോട്ടിനുള്ളില്‍ വീഴുകയായിരുന്നു. ചെവിയില്‍ നിന്ന് ചോരയൊലിക്കാന്‍ തുടങ്ങിയതോടെയാണ് വെടിയേറ്റതാണെന്ന്
സംഭവം വിവാദമായതോടെ വിശദീകരണവുമായി നാവിക സേന രംഗത്തെത്തി. വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നാവികസേനയുടെ വാദം. അത് സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ട അല്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും സേന പറയുന്നു. നാവികസേനയുടെ വെടിയുണ്ട കുറച്ചുകൂടി വലുതാണെന്നും ഇത് ചെറുതാണെന്നും സേന പറയുന്നു. ആശുപത്രിയിലെത്തി വെടിയുണ്ട പരിശോധിച്ച ശേഷമാണ് നാവികസേനയുടെ വിശദീകരണം.
എന്നാല്‍ നാവികസേനയുടെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റതാവാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എ.സി.പി പ്രതികരിച്ചു. അതേസമയം, വിശദമായ അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.