രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്ത് യുവാവ്. ഇന്തോനേഷ്യയിലാണ് സംഭവം. 20 അടിയോളം നീളം വരുന്ന രണ്ട് പെരുമ്പാമ്പുകളെ യുവാവിന്റെ തോളില്‍ കാണാം. ഭാരം താങ്ങാന്‍ വേണ്ടി ഇരുകാലുകളും ‘ബാലന്‍സ്’ ചെയ്താണ് യുവാവ് നൃത്തം ചെയ്യുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിരവധി പേര് വിഡിയോ ഷെയര്‍ ചെയ്ത് രംഗത്തെത്തി. പലര്‍ക്കും വിഡിയോ കൗതുകമാണ്. ചിലര്‍ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ജീവന് വച്ച് ഈ രീതിയില്‍ കളിക്കുന്നത് ശരിയല്ലെന്നും ഇതൊന്നും യുവാക്കള്‍ മാതൃകയാക്കരുതെന്നും കമന്റ് ചെയ്തവരും ഏറെയാണ്.
View this post on Instagram