ചെയ്ത ജോലിക്ക് കൂലി നല്‍കിയില്ല; മുതലാളിയുടെ ബെന്‍സ് കാറിന് തീയിട്ട് യുവാവ്; വിഡിയോ

ചെയ്ത ജോലിക്ക് കൂലി നല്‍കാത്ത ആളുടെ ബെന്‍സ് കാറിന് തീയിട്ട് യുവാവ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ടൈല്‍ പണി ചെയ്തതിന്റെ ഭാഗമായി ബെന്‍സിന്റെ ഉടമ രണ്ട് ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് രണ്‍വീര്‍ എന്ന യുവാവ് ആരോപിക്കുന്നത്. ഇതിന്റെ ദേഷ്യത്തിലാണ് യുവാവ് കാറിന് തീയിട്ടത്.

- Advertisement -

പണം ആവശ്യപ്പെട്ട് ബെന്‍സ് ഉടമയെ നിരവധി തവണ കണ്ടെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് യുവാവ് കടുംകൈ പ്രയോഗിച്ചത്. രണ്‍വീര്‍ കാറിന് തീയിട്ട് മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ക്യാമറയിലൂടെ ഇയാളെ തിരിച്ചറിഞ്ഞതോടെ പൊലീസ് രണ്‍വീറിനെ അറസ്റ്റ് ചെയ്തു. ബൈത്തിലെത്തിയ രണ്‍വീര്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ച് ബെന്‍സിനടുത്തെത്തി പെട്രോള്‍ ഒഴിച്ച് വണ്ടി കത്തിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, രണ്‍വീറിന് കൊടുക്കാനുണ്ടായിരുന്ന തുക താന്‍ കൈമാറിയിരുന്നുവെന്നാണ് ബെന്‍സ് ഉടമ പറയുന്നത്. യാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Rathi VK

Recent Posts

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

19 mins ago

ഇത് പിണറായി മാജിക്ക് – വിവാഹം കഴിഞ്ഞ ഉടനെ സന്തോഷവാർത്ത അറിയിച്ചു മാളവിക ജയറാം, സന്തോഷത്തോടെ ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളികൾ കഴിഞ്ഞ വാരം ഏറ്റവും കൂടുതൽ ആഘോഷിച്ചത് നടൻ ജയറാമിന്റെ മകളുടെ വിവാഹമായിരുന്നു. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്.…

40 mins ago

അതാണോ ഇപ്പോൾ കേരളത്തിലെ പ്രശ്നം? ആ വിഷയത്തിൽ ജാസ്മിനെ പിന്തുണച്ച് മുൻ ബിഗ് ബോസ് താരം മനീഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

59 mins ago

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച മലയാള സിനിമ ഏതാണ്? ആ മോഹൻലാൽ സിനിമയുടെ പേര് പറഞ്ഞു ഫഹദ് ഫാസിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. കരിയറിന്റെ തുടക്ക കാലത്ത് പരാജയം നേരിട്ട് വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ…

1 hour ago

മദ്യലഹരിയിൽ ഭർത്താവിനെ കെട്ടിയിട്ട് അടിച്ചു.ഭർത്താവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. ലഹരിവസ്‌തുക്കൾ പാലിൽ കലർത്തി

ഭർത്താവിന് നേരെ ക്രൂരപീഡനം നടത്തിയ യുവതി അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നൗർ ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കെട്ടിയിട്ട ശേഷം…

4 hours ago