ഉത്തര്‍പ്രദേശില്‍ ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
കുഷ്നിനഗര് ജില്ലയിലാണ് സംഭവം. വിഷ്ണുപുര സ്വദേശിയായ രവി റായ് (22) ആണ് അറസ്റ്റിലായത്.
അയല്‍വാസിയായ ഒന്നരവയസുകാരിയെ ഇയാള്‍ കളിക്കുന്നതിനായി എടുത്തുകൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ച കളിപ്പാട്ടങ്ങളും ചോക്ലേറ്റും നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ കുഞ്ഞ് അവിടെയുണ്ടായിരുന്നില്ല.
ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ച കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. കുഞ്ഞിനെ സമീപത്തെ ഫാമില്‍നിന്ന് കണ്ടെത്തി. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.