മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗാനഗന്ധര്വ്വന്. രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. പഞ്ചവര്‍ണതത്തയ്ക്ക് ശേഷം പിഷാരടി സംവിധാനവുമായി എത്തിയപ്പോള്‍ മെഗാസ്റ്റാറിനെ നായകനാക്കിയുള്ള സംവിധാനവും പിഴച്ചില്ല. വളരെ മികച്ച റെസ്പോണ്‍സായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും തീയറ്ററുകലില്‍ നിന്നും ലഭിച്ചത്.
ഗാനമേള വേദികളില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ഇരുന്നപ്പോള്‍ ഇതില്‍ മമ്മൂക്കയ്ക്ക് ഏഴ് ഷര്‍ട്ടുകള്‍ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയില്‍ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.-പിഷാരടി പറയുന്നു.
ഒരിക്കലും സിനിമയുടെ കഥ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതായിരുന്നില്ല. കഥ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം മനസില്‍ വരികയായിരുന്നുവെന്നും പിഷാരടി പറയുന്നു. സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ട് വേണം, ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണെന്നൊക്കെയുള്ള മുന്‍ധാരണകളില്‍ നിന്നായിരുന്നു ഇതൊക്കെ പറഞ്ഞത്.
ആക്ഷനും കട്ടിനുമിടയില്‍ നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്യും’ എന്നായിരുന്നു മറുപടി. അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്’, പിഷാരടി കൂട്ടിച്ചേര്‍ത്തു.