2020ല്‍ മേക്കോവറിലൂടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മമ്മൂട്ടി. തന്റെ ആരോഗ്യ കാര്യത്തിലും ഭക്ഷണക്രമത്തിലെല്ലാം താരം അതീവ ജാഗ്ര്തനാണ്.
ലോക്ക് ഡൗണ്‍ കാലം മെഗാസ്റ്റാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ആയിരുന്നു. ഇതിനിടെ താരത്തിന്റെ കിടിലന്‍ ചിത്രംവും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിത മമ്മൂട്ടിയുടെ ഫിറ്റ്നസിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവതാരം രാജീവ് പിള്ള. ഫിറ്റ്നസിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെ പിന്തുണച്ചതിനെ കുറിച്ചുള്ള സംഭവമാണ് നടന് ഇപ്പോള്‍ വെളിപ്പെടുത്തിയത്.
സിനിമാചിത്രീകണ വേളയില്‍ ഉണ്ടായ അനുഭവം ആണ് നടന് പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഞങ്ങളുടെ നിര്‍മ്മാതാവ് വളരെ ഭക്ഷണപ്രിയനായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ അദ്ദേഹം എന്നെ കളിയാക്കി. അപ്പോള്‍ തനിക്ക് പിന്തുണയുമായി അദ്ദേഹം എത്തി. നല്ല ശരീരം ലഭിക്കാന്‍ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാല്‍ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ ആ വാക്കുകള്‍ തന്നെ വളരെയധികം സന്തുഷ്ടവാനാക്കിയെന്നും രാജീവ്പിള്ള പറയുന്നു’.
ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പതിനെട്ടാം പടി യില്‍ മമ്മൂട്ടിക്കൊപ്പം രാജീവ് പിള്ളയും അഭിനയിച്ചിരുന്നു. മമ്മൂട്ടിയെ കൂടാതെ, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന് തുടങ്ങിയ പ്രമുഖ നടന്മാര് ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തിലെ ഒരു ഗവണ്മെന്റ് സ്കൂളും ഇന്റര്‍നാഷണല്‍ സ്കൂളും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഒരു മത്സരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പതിനെട്ടാം പടി എന്ന ചിത്രം പറയുന്നത്.