സിനിമാ മേഘലയില്‍ തിളങ്ങി നില്ക്കുന്ന നടന് മമ്മൂട്ടി ആരോഗ്യകാര്യത്തിലും വളരെ ജാഗ്ര്ത പുലര്‍ത്തുന്ന ഒരാളാണ്. തന്റെ ഭക്ഷണക്രമകാര്യത്തിലും നടന് നല്ലവണം ശ്രദ്ധകാണിക്കാറുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് നന്നായി കഷ്ടപ്പെടുക തന്നെ വേണം എന്ന് വിശ്വസിക്കുന്ന താരം, താന്‍ മൂലം മറ്റുള്ളവര്‍ക്ക് രോഗം വരരുത് എന്നും ആത്മാര്തമായി ചിന്തിക്കുന്ന ആളും കൂടെ ആണ്.
കൊവിഡ് കാലത്തും പരമാവധി വീട്ടില്‍ തന്നെ ചിലവഴിച്ച താരം അത്യാവിശ്യവേളകളില് പുറത്ത് പോവുമ്പോള്‍ കൃത്യമായി മാസ്ക് ധരിച്ച് തന്നെയാണ് പോവാര്. എന്നാല്‍ മാസ്ക് വിട്ട് കളിയില്ലാത്ത നടനോട് നടന് സിദ്ദിഖ് മാസ്ക് മാറ്റാന്‍ പറഞ്ഞതും തുടര്‍ന്ന് താരം ഇതിന് നല്കിയ മറപുടിയുമാണ് ഇപ്പോള്‍ വൈറലായത്.
അമ്മയുടെ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങിയ മുതല്‍ പരിപാടിയിലുടനീളം മാസ്ക് അണിഞ്ഞാണ് മമ്മൂട്ടി നിന്നത്, അതും മുഖം നന്നായി കവറ് ചെയുന്ന തരത്തിലാണ് മാസ്ക് ഇട്ടത്. അതേസമയം മാസ്ക് മാറ്റാനായി പലരും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതിനിടെ നടന് സിദ്ദിഖും മമ്മൂട്ടിയുടെ മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ താരം ഇതിന് മറുപടി കൊടുത്തത് ഇങ്ങനെ,
മാസ്ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. പലരും താരത്തോട് മാസ്ക് ഊരാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യമൊക്കെ മാറ്റാന്‍ നടന് തെയ്യാറായിരുന്നില്ല. എന്നില്‍ രോഗം ഉണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍ എത്താതിരിക്കാന്‍ കൂടിയാണ് ഇത് ധരിച്ചത് എന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു.
എന്നാല്‍ താരത്തിന്റെ മുഖം വ്യക്തമായി കാണാന്‍ അവിടെ ഉള്ള എല്ലാവരും കൊതിച്ചിരുന്നതിനാല്‍, നടനോട് വീണ്ടു കുറച്ച് നേരത്തേക്ക് മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. പിന്നീട് ആവശ്യപ്രകാരം മമ്മൂട്ടി മാസ്ക് മാറ്റി.
മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കയ്യിലിരിക്കട്ടെയന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്.
‘ഏതായാലും വീണ്ടും ഒരിക്കല്‍ കൂടി കുറച്ചുപേരെയങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ സന്തോഷകരമായ ഒരു ദിവസം എന്ന് പറയുന്നത് വര്‍ഷത്തിലുണ്ടാകുന്ന ജനറല്‍ ബോഡിയാണ്. ജനറല്‍ ബോഡിയില്‍ നമ്മള് കാര്യങ്ങള്‍ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. വിവാദങ്ങളോ വാദപ്രതിവാദങ്ങളല്ലോ അല്ല മറിച്ച് നമ്മുടെ സന്തോഷകരമായ കാര്യം എന്ന് പറയുന്നത് നമ്മള് പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണ്. സ്കൂളില്‍ പഠിച്ച കുട്ടികള്‍ തിരിച്ചുവരുന്നതുപോലെ, ബാല്യകാലസുഹൃത്തുക്കള്‍ കാണുന്നതുപോലെയാണ് ആ സമയങ്ങള്‍ കടന്നുപോകുന്നത്. ഇങ്ങനെയൊരു കാര്യം നടന്നത് സന്തോഷമാണ്. ഇവിടെ വരാന്‍ പറ്റാത്ത ചിലരുണ്ട്. അതില്‍ കാരണങ്ങളുണ്ടാകും, പിന്നെ ഈ ഉദ്ഘാടനപ്രസംഗം എന്ന് പറയുന്നത് ഒരു ചടങ്ങാണ്. യോഗവും കെട്ടിട ഉദ്ഘാടനത്തിന്റെ ഈ പരിപാടികളും ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ മമ്മൂട്ടി പറഞ്ഞു.
സംസാരിച്ച് കഴിഞ്ഞപാടെ താരം മാസ്ക് പഴയത് പോലെ വെക്കുകയും ചെയ്തു. അതേ സമയം ഒത്തിരി താരങ്ങള്‍ അണിനിരന്ന പരിപാടിയില്‍ പലരും മാസ്ക് ധരിക്കാതെയാണ് എത്തിയത്.