മല്ലിക സുകുമാരനും കുടുംബവും മലയാളയ്കൾക്ക് എന്നും പ്രിയ്യപ്പെട്ടവർ ആണ്, ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളിവുകൾക്ക് എന്നും കൂടുതൽ താൽപര്യമാണ്.. ഒത്തൊരുമയും പരസ്പര സ്നേഹവും അമ്മായിയമ്മ മരുമകൾ ബന്ധം അനഗ്നെ പലതും നമുക്ക് ഇവരിൽ നിന്നും പഠിക്കാനുണ്ട്.. മക്കളായ പ്രിത്വിയും ഇന്ദ്രജിത്തും കുടുബമായി കൊച്ചിയിൽ രണ്ടിടത്താണ് താമസം, എന്നാൽ മല്ലിക തിരുവന്തപുരത്തും.. ലോക്ഡൗണില്‍ ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലാണ് ഉള്ളത്. പൃഥിരാജ് ജോര്‍ദാനില്‍ പെട്ടെങ്കിലും സുപ്രിയയും മകള്‍ അലംകൃതയും കൊച്ചിയിലാണ്. എങ്കിലും പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ഫ്ളാറ്റുകള്‍ സമീപത്തായതിനാല്‍ ഇവര്‍ക്ക് ഒറ്റപ്പെടലില്ല.
മറ്റുള്ളവർക്ക് മാതൃകയാണ് ഇവരുടെ കുടുംബം കാരണം അമ്മായിയമ്മ മരുമകൾ അങ്ങനെയുള്ള വേർതിരിവൊന്നും ഇല്ല എല്ലാം എന്റെ മക്കൾ അംങ്ങനെയാണ് താരം എപ്പോഴും പറയുന്നത്. എന്നാല്‍ ലോക്ഡൗണില്‍ തിരുവനന്തപുരത്തെ വീട്ടിലാണ് മല്ലിക ഉള്ളത്. മക്കളാരും ഒപ്പമില്ല. എന്നാല്‍ വീട്ടില്‍ സഹായികളുണ്ട്. പക്ഷേ മല്ലികയ്ക്ക് അതില്‍ വിഷമമില്ല. തന്റെ രണ്ടു മരുമക്കളോടും ചോദിച്ചാല്‍ അറിയാം യാതൊരു ശല്യവും ഇല്ലാത്ത ഒരു അമ്മായിഅമ്മയാണ് താന്‍ എന്നാണ് മല്ലിക പറയുന്നത്. മക്കളെപ്പോഴും കൂടെ താമസിക്കാന്‍ വിളിക്കാറുണ്ടെന്നും താന്‍ പോകാറില്ലെന്നും താരം പറയുന്നു. അതിന് കാരണവും മല്ലിക തന്നെ പറയുന്നുണ്ട്. സുകുവേട്ടന് തനിക്ക് വേണ്ടതെല്ലാം ചെയ്ത് തന്നിട്ട് തന്നെ വിട്ടുപോയി, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഈ വീട്ടില്‍ കഴിയാനാണ് എന്നും താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം പറയുന്നത്. മാത്രമല്ല എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ നിമിഷനേരം കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും അതുപോലെ തന്നെ മരുമക്കളായ പൂര്‍ണ്ണിമയും സുപ്രിയയും ഇവിടെയെത്തുമെന്നും താരം പറയുന്നു.
എന്റെ രണ്ട് മരുമക്കളും വളരെ മിടുക്കികളാണ്, ഇവർ എന്റെ മക്കളെ പൊന്നുപോലെ നോക്കുന്നുണ്ട്, അതുകൊണ്ട് തന്നെ എനിക്ക് മറ്റ്വിഷമങ്ങൾ ഒന്നും തന്നെയില്ല.. താന്‍ ഒരു പഴയ അമ്മയാണെന്നും രാത്രി ചൂട് ദോശയും ഒപ്പം മുളക് ചമ്മന്തിയും ,തേങ്ങാ ചട്നിയും ഒക്കെ കൂട്ടി കഴിക്കാനാണ് തനിക്കിഷ്ടമെന്നും കൂട്ടിചേര്‍ക്കുന്നു. മോഡേണ്‍ ഭക്ഷണങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും താരം പറയുന്നു.മക്കളുടെ വളര്‍ച്ചയില്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്നും അവര്‍ ഇനിയും ഉയരങ്ങളില്‍ എത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മല്ലിക പറഞ്ഞു. താരത്തിന്റെ അമ്മ എന്ന നിലയില്‍ എവിടെയും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജു സംവിധാനം ചെയ്ത ലൂസിഫറിന്റെ സെറ്റില്‍ താന്‍ പോയിട്ടില്ല എന്നും ഒരു ജോലിക്കിടയില്‍ അവര്‍ക്കൊരു ശല്യമായി പോകാന്‍ താത്പര്യമില്ലെന്നും അതൊന്നും ഇല്ലാതെ തന്നെ അവരെന്റെ മക്കളാണെന്ന് പറയുമ്ബോള്‍ അഭിമാനം കൊള്ളാറുണ്ടെന്നും മല്ലിക കൂട്ടിചേര്‍ത്തു.