ആരാധകര്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് കാണാന്‍. ഇതുവരെ കഴിഞ്ഞ ബിഗ് ബോസിന്റെ എല്ലാ സീസണും മികച്ച പ്രതികരണം നേടി, കാഴ്ചക്കാരും ഏറെ ആയിരുന്നു. ഈ അടുത്തായിരുന്നു ബിഗ്ബോസ് സീസണ് ഫൈവ് വരുന്നു എന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പ്രോഗ്രാമിന്റെ പുതിയ അപ്ഡേറ്റുകള് പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
ഇത്തവണത്തെ ബിഗ് ബോസില്‍ പുറത്തുനിന്ന് ഒരാള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. ഇത്രയും നാള് സോഷ്യല്‍ മീഡിയ താരങ്ങളോ അല്ലെങ്കില്‍ സെലിബ്രിറ്റികളോ ആണ് ഷോയില്‍ പങ്കെടുത്തിരുന്നത്.
എന്നാല്‍ ഇത്തവണ പൊതുജനങ്ങളില്‍ നിന്ന് ഒരാള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ട്. നേരത്തെ ബിഗ് ബോസിന്റെ ആരാധകര്‍ ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ബിഗ്ബോസില്‍ പങ്കെടുക്കാന്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച പ്രെമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രമോ വീഡിയോയില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ‘ലോകത്ത് എവിടെ ചെന്നാലും പലരും എന്നോട് ചോദിക്കാറുണ്ട് എങ്ങനെ ഈ ബിഗ് ബോസ് ഹൗസില്‍ കയറിപ്പറ്റാം എന്ന്. പക്ഷേ എനിക്കൊരു ഷോര്‍ട് കട്ട് അറിയാം. സീക്രട്ട് ആണേ. 9633996339 എന്ന നമ്പറിലേക്ക് മിസ് കോള്‍ തന്ന് എയര്‍ടെല്‍ 5ജി പ്ലസ് ബി?ഗ് ബോസ് കോമണ്‍ മാന്‍ കോണ്ടക്സ്റ്റില് പങ്കെടുക്കൂ’, എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. ഒപ്പം ചില നിര്‍ദ്ദേശങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..
9633996339 നമ്പറില്‍ വരുന്ന എസ് എം എസ് ലിങ്കില്‍ അയച്ച ചോദ്യത്തിന് ഉത്തരം നല്‍കണം. നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ എയര്‍ടെല്‍ നമ്പര്‍ 299- നോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുക. എയര്‍ടെല്‍ ഇതര ഉപഭോക്താക്കള്‍, നിങ്ങളുടെ നമ്പര്‍ മാറ്റാതെ എയര്‍ടെല്ലിലേക്ക് മാറുകയും 9633996339 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാള്‍ നല്‍കുകയും ചെയ്യുക.