താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകർക്ക് ഏറെ ആകാംഷ നൽകുന്നവയാണ്. ചില താരങ്ങളൊക്കെ തങ്ങളുടെ ചിത്രങ്ങൾ നേരിട്ട് പങ്കുവയ്ക്കാറുണ്ട്. മറ്റു ചില താരങ്ങൾ അങ്ങനെ പങ്കുവയ്ക്കാറുണ്ടാവില്ല. നിരവധി താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കാണാറുള്ളത്. ചിലപ്പോഴൊക്കെ ആരാധകർ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കുത്തി പോക്കാറുണ്ട്.
വളരെ പെട്ടെന്നാണ് ഇങ്ങനെയുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുക. ഇപ്പോഴിതാ അതുപോലെ ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. രണ്ട് ക്യൂട്ട് ആയ കുട്ടികളെ ഇതിൽ കാണാം. ചേച്ചിയും അനിയത്തിയും ആണ് ഇവർ എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. ഒറ്റനോട്ടത്തിൽ ചിത്രത്തിലുള്ളത് ആരാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുമോ? അങ്ങനെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ഒരു കിടിലൻ സിനിമ പ്രേമി തന്നെ.
ഇനി കണ്ടുപിടിക്കാൻ പറ്റിയില്ല എന്ന് വെച്ച് കുഴപ്പമൊന്നുമില്ല. ഒന്നും കൂടെ സൂക്ഷിച്ചു നോക്കൂ. ഇനിയും മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചാൽ ആളെ പിടി കിട്ടും. സംവൃത സുനിലും അനിയത്തി സംജുക്തയും ആണിത്. ഫോട്ടോയിൽ ഇവർ ഭയങ്കര ഭംഗി ഉള്ളവർ ആണ് കുട്ടിക്കാലത്തും. അനിയത്തി തൻറെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് സംവൃത മുൻപ് പറഞ്ഞിട്ടുണ്ട്.
ഈ ചിത്രങ്ങൾ എന്തായാലും ഇപ്പോൾ വൈറലാവുകയാണ്. ചേച്ചിയെ പോലെ തന്നെ അനിയത്തിയും സിനിമയിലാണ്. എന്നാൽ അഭിനയത്തിൽ അല്ല എന്ന് മാത്രം. സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലാണ് അനിയത്തിയുടെ ശ്രദ്ധ. സ്പാനിഷ് മസാല എന്ന ചിത്രത്തിൻറെ സൗണ്ട് റെക്കോർഡിങ് ഒക്കെ അനിയത്തി നിർവഹിച്ചിരുന്നു.