മലയാളികൾക്ക് പ്രിയങ്കരനായ യുവ നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു.
ബെംഗളൂരുവിൽ വച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.
താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടൻ
2009ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.
അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാഹുൽ മാധവ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.