മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് ആസിഫലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിർണായകം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും മികച്ച വേഷങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അധികം വൈകാതെ തന്നെ താരം അന്യഭാഷകളിലേക്ക് ചേക്കേറുകയും ചെയ്തു. നിരവധി സൂപ്പർതാര ചിത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
പേട്ട എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രജനീകാന്ത് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാർത്തിക് സുബ്ബരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ശശികുമാർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ നായിക ആയിരുന്നു മാളവിക മോഹനൻ. വളരെ മികച്ച തുടക്കമായിരുന്നു താരത്തിന് തമിഴ് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
പിന്നീട് വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലും താരം നായികയായി എത്തി. ഈ വർഷം തുടക്കത്തിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ലോക്ക് ഡൗൺ കാലയളവിനുശേഷം റിലീസ് ചെയ്ത ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു മാസ്റ്റർ. ഈ ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകേഷ് കനകരാജ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു താരത്തിന് ഈ സിനിമയിൽ ലഭിച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. പച്ച വേഷത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസായി ആണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.