മലയാളത്തിന്റെ ഇന്റർനാഷണൽ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും കംപ്ലീറ്റ് സ്റ്റാർ മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
രണ്ട് പ്രതിഭകൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെ ആണ് സിനിമക്കായി കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ റിപ്പോർട്ട് കേട്ട് ആവേശം കൊള്ളുകയാണ് സിനിമ പ്രേമികൾ.
സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച റിപ്പോർട്ട് ആണ് സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.
‘മലൈക്കോട്ടൈ വാലിബൻ 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 10-15 കോടിവരെയാണ് മോഹൻലാലിന്റെ പ്രതിഫലം.ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്.
നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂൾ. ഇതിൽ 80 ദിവസവും മോഹൻലാലിന്റെ ചിത്രീകരണമുണ്ടാകും.
മോഹൻലാലും ഹരീഷ് പേരടിയും മണികണ്ഠൻ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് അഭിനേകതാക്കളെല്ലാം ഉത്തരേന്ത്യൻ താരങ്ങളാണ് എന്നാണ് റിപ്പോർട്ട്.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ യുകെയിൽ വെച്ചാകും നടക്കുക.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം.