ഒരുമാസം മുൻപാണ് വിഘ്നേഷ് നയൻതാര ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷപൂർവ്വം നടന്ന വിവാഹമായിരുന്നു ഇത്. ആരാധകരുടെ ദീർഘനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനം ഉണ്ടായത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനുശേഷം ഹണിമൂൺ ആഘോഷിക്കുവാൻ വേണ്ടി ദമ്പതികൾ പല സ്ഥലങ്ങളിൽ പോവുകയും ചെയ്തു.
ഇപ്പോഴിതാ ജവാൻ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയിരിക്കുകയാണ് നയൻതാര. വിഘ്നേശും ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇതിനിടയിൽ നവദമ്പതികളെ സന്ദർശിക്കാൻ എത്തിയ ബോളിവുഡ് താരം മലൈക അറോറയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
View this post on Instagram
‘അഭിനന്ദനങ്ങൾ നയൻതാര, വിഘ്നേഷ്. നിങ്ങളെ ഇരുവരെയും കണ്ടുമുട്ടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.’ ചിത്രങ്ങൾക്ക് താരം കുറിച്ചത് ഇങ്ങനെ. വളരെ സ്റ്റൈലിഷ് ആയിട്ടാണ് താരം ചിത്രത്തിൽ ഉള്ളത്. ഒരു മിലിറ്ററി പ്രിൻറ് ഉള്ള സാറ്റിൻ ഡ്രസ്സ് ആണ് താരം ധരിച്ചിരുന്നത്. നയൻതാര ആവട്ടെ ബ്ലാക്ക് ടാങ്ക് ടോപ്പും ഗ്രീൻ പാന്റും ആണ് ധരിച്ചത്.
View this post on Instagram
ഷാരൂഖ് ആണ് ജവാൻ എന്ന ചിത്രത്തിൽ നായകൻ. ഇരട്ട വേഷത്തിലാണ് താരം ഇതിൽ അഭിനയിക്കുക എന്നാണ് സൂചന. ഒരു ആക്ഷൻ എന്റർ ട്രെയിനർ ചിത്രമാണ് ഇത്. പ്രശസ്ത തമിഴ് സംവിധായകൻ അറ്റലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥ ആയിട്ടാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്.
View this post on Instagram