നടന് സിജു വിത്സണ് മലയാള സിനിമയുടെ വാഗ്ദാനമെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. സിജു എന്ന നടനെവച്ച് വിനയന് എന്ന സംവിധായകന് എടുത്ത ഉദ്യമവും സിജു അതിനോട് പുലര്‍ത്തിയ നീതിയും എടുത്തുപറയേണ്ട കാര്യമാണ്. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രകടനമാണ് സിജു കാഴ്ചവച്ചത്. സിജു ശരിക്കും അദ്ഭുതപ്പെടുത്തിയെന്നും മേജര്‍ രവി പറഞ്ഞു.
നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ആളുകള്‍ക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിനശ്രമം കാണാനാകും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ലെന്നും മേജര്‍ രവി പറഞ്ഞു.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്. നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു ചിത്രത്തില്‍ എത്തിയത്. കരുത്തനായൊരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതില്‍ സന്തോഷമെന്നാണ് സിജുവിനെ കുറിച്ച് വിനയന് പറഞ്ഞത്. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെയെന്നും അതിനൊരു താങ്ങായി താനുമുണ്ടാകുമെന്നും വിനയന് പറഞ്ഞിരുന്നു.