തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ പ്രതികരണവുമായി എം.എം മണി എംഎല്‍എ. കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു എം.എം മണി പ്രതികരിച്ചത്.
തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വന്‍ ലീഗ് നേടി വിജയത്തിലേക്ക് അടുക്കുകയാണ്. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ബെന്നി ബഹനാന് കിട്ടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി നിയമസഭയിലേക്ക് എത്തുന്നത്.
പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ത്തന്നെ കാല്‍ലക്ഷം കടന്നു ഉമ തോമസിന്റെ ഭൂരിപക്ഷം. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എന്‍ രാധാകൃഷ്ണന് കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും ലഭിച്ചില്ല.