ഇന്ന് ചന്ദ്രഗ്രഹണം നടക്കാൻ പോവുകയാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയത്തായിരിക്കും ചന്ദ്രഗ്രഹണം നടക്കുന്നത്. ഈ സമയം ഇന്ത്യയിൽ പകൽ ആയതിനാൽ ഈ സമയത്ത് ഇവിടെ ചന്ദ്രഗ്രഹണം അനുഭവപ്പെടില്ല. അതിനർത്ഥം ചന്ദ്രഗ്രഹണം നടക്കുന്നില്ല എന്നല്ല, മറിച്ച് നമ്മൾ കാണുന്നില്ല എന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
കട്ടിയുള്ള തുണി കൊണ്ടോ കടലാസുകൊണ്ടോ ജനലും വാതിലും എല്ലാം മറക്കുക. ഒരു തരി പോലും വെളിച്ചം അകത്തു കടക്കാൻ പാടില്ല. ഗ്രഹണ സമയത്ത് പരമാവധി ശ്രമിക്കാൻ ശ്രമിക്കുക. ഈ സമയം മൂർച്ചയുള്ള വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കുവാൻ പാടില്ല. കത്രിക കൊണ്ട് കടലാസ് വെട്ടാൻ പോലും പാടില്ല എന്നാണ് ജ്യോതി ശാസ്ത്രം പറയുന്നത്.
ഈ സമയത്ത് പരമാവധി മുൻകരുതലുകൾ എടുക്കേണ്ടത് ഗർഭിണികളാണ്. കാരണം ചന്ദ്രരശ്മികൾ ഇവരിൽ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. പരമാവധി ശ്രമിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കാതെ ഇരിക്കുക. പറ്റുമെങ്കിൽ വെള്ളം പോലും കുടിക്കാതെ കഴിയുക. ഗ്രഹണം കഴിഞ്ഞാൽ, അത് 5 മണിക്ക് ശേഷം നിർബന്ധമായും കുളിക്കുക. കുളിക്കുമ്പോൾ സോപ്പ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക – ഇതൊക്കെയാണ് ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകൾ എന്നാണ് നമ്മുടെ പൂർവികർ പറയാറുള്ളത്.
മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ് ഭക്ഷണം എന്തുചെയ്യണം എന്നത്. ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുവാൻ പാടില്ല എന്ന് നമുക്കറിയാം. എന്നാൽ നമ്മൾ ആദ്യമേ പാകം ചെയ്തു വെച്ച ഭക്ഷണം എന്ത് ചെയ്യും? അതുപോലും ഉപയോഗിക്കാൻ പാടില്ല എന്നാണ് ജ്യോതിഷപണ്ഡിതർ പറയുന്നത്. അത് കളയുക തന്നെ വേണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് അറിവുള്ളവർ പറയാറുള്ളത്. എന്നാൽ ഇതിലൊന്നും കാര്യമില്ല എന്ന് ശാസ്ത്രജ്ഞർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബുദ്ധിയില്ലാത്തവർ ഇപ്പോഴും പഴയ അന്ധവിശ്വാസങ്ങളും കെട്ടിപ്പിടിച്ചു കിടക്കുന്നു.