2020 സിനിമ മേഖലയിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ വർഷമായിരുന്നു എന്നാൽ പല താരങ്ങളുടെയും സ്വകാര്യ ജീവിതത്തിൽ വളരെ സന്തോഷങ്ങൾ കൊണ്ട് വന്ന വർഷമാണ് 2020.അതിൽ ഏറ്റവും ഉറ്റു നോക്കുന്നത് താരങ്ങളുടെ കുഞ്ഞുങ്ങളെയാണ് ഈ കോവിഡ് സമയത്തു ഹോസ്പിറ്റലിൽ പോകാൻ ആളുകൾ മടിക്കുന്ന സമയത്താണ് നിരവധി താരങ്ങൾ അച്ഛനമ്മമാരായത്.
മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളായ ദിവ്യ ഉണ്ണിയാണ് തനിക്ക് ഒരു കുഞ്ഞ് അതിഥി ജനിച്ച വിവരം ഈ വർഷം ആദ്യം പുറത്തു പറയുന്നത്.2020 ജനുവരി 14നാണ് ദിവ്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഐശ്വര്യ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്.ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം 2018ലാണ് രണ്ടാമത് വിവാഹിതയായത്.ഈ വർഷം കുഞ്ഞിന് ജന്മം കൊടുത്ത മറ്റൊരു താരം സംവൃത സുനിലാണ്.ഫെബ്രുവരി 20നാണു അമ്മയാകുന്നതും വീണ്ടും ഒരു ആൺകുട്ടി എത്തിയതും താരം പങ്കുവെച്ചത്.
ഇസ്സയ്ക്കു ശേഷം ഒരു ആൺകുട്ടി കൂടി ഉണ്ടായതിന്റെ സന്തോഷം സോഷ്യൽ മീഡിയ പേജിലൂടെയാണ് ടോവിനോ തോമസ് പുറത്തു വിട്ടത്.ലോക്ക്ഡൌൺ കാലം കുടുംബത്തോടൊപ്പം ചിലവഴിച്ച താരം മകന്റെ മാമോദിസ കൂടി നടത്തിയിരുന്നു. തഹാൻ എന്നാണ് കുഞ്ഞിന്റെ പേര്.തമിഴ് നടൻ കാർത്തിയും ഒരു കുഞ്ഞിന്റെ അച്ഛനായി.കാർത്തി തന്നെയാണ് ഇ വിവരം പുറത്തു വിട്ടത്.അതിനു ശേഷം അച്ഛനായത് അഞ്ചാം പാതിരയിലെ ജിനു ജോസഫ് ആണ്.മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടൻ പേരിട്ടിരിക്കുന്നത്.
സംവിധായകൻ ഭാരതന്റെയും കെപിഎസി ലളിതയുടെയും മകനായ സിദ്ധാർഥിനും ഇ കോറോണ കാലത്താണ് അച്ഛനായത്.ഈ വർഷമായിരുന്നു തരത്തിന്റെ രണ്ടാം വിവാഹം.ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം നടന്നത്. മാസങ്ങൾക്കു പിന്നാലെ താൻ ഒരു അച്ഛനാകാൻ പോകുന്ന വിവരം താരം പുറത്തു വിട്ടിരുന്നു.ഒടുവിൽ ഒക്ടോബർ 30 നുകുഞ്ഞിന് ജന്മം നൽകി.ഏറ്റവും ഒടുവിൽ അച്ഛനായത് അർജുൻ അശോകാണ്. നവംബറിലാണ് താരം എന്റെ രാജകുമാരി എത്തിയെന്ന വാർത്ത പുറത്ത് വിട്ടത്.