നടന് വിജയ് ദേവെരകൊണ്ടയെ നായകനാക്കി പ്രശസ്ത സംവിധായകന് പൂരി ജഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗര്‍. അനന്യ പാണ്ഡേയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുഴുനീള ആക്ഷന്‍ എന്റെര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ബോളിവുഡ് സംവിധായകന് കരന് ജോഹറും നടി ചാര്‍മി കൗറും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിജയ് ദേവെരകൊണ്ടയുടെ കരിയറിലെ മികച്ച ചിത്രമാകുമെന്നതില്‍ സംശയമില്ല. നടി രമ്യ കൃഷ്ണയും ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രത്തില്‍ എത്തുന്നു. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗര്‍. ചിത്രത്തിന്റെ അന്‍പതു ശതമാനത്തിലധികം യു എസ് ലാണ് ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ട്രൈലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 5 ഭാഷകളിലായി റിലീസ് ചെയ്ത് ട്രൈലര്‍ മണിക്കൂറിനകം ഇന്റര്‍നെറ്റില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. ചിത്രം സൂപ്പര്‍ ഹിറ്റാവും എന്നത് ട്രൈലര്‍ കണ്ടപ്പോള്‍ തന്നെ മനസിലായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രം 5 ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റീലീസായി ഓഗസ്റ്റ് 25നു തീയേറ്ററുകളിലെത്തും.