ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രമാണ് ലിയോ. ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തുകയാണ് ചിത്രം.
4 ദിവസം കൊണ്ട് 400 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു ലിയോ. ഇപ്പോഴിതാ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ് ലിയോ.
കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 40 കോടിയോളം നേടിയെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്.
മറ്റൊരു ലോകേഷ് സിനിമയായ വിക്രത്തിന്റെ കേരള കളക്ഷനെ മറികടന്നിരിക്കുകയാണ് ലിയോ കളക്ഷൻ. വെറും 5 ദിവസം കൊണ്ട് ആണ് വിക്രത്തിന്റെ മുഴുവൻ കേരള കളക്ഷനെ ലിയോ മറികടന്നത്.
വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. മാസ്റ്റർ സിനിമക്ക് ശേഷം വിജയ് ലോകേഷ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം കൂടിയായിരുന്നു ലിയോ.
അതുകൊണ്ട് തന്നെ വൻ ഹൈപ്പുമായിട്ടായിരുന്നു ചിത്രം എത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. എന്നിട്ടും ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ് ലിയോ.
അതേസമയം ദളപതി 68 ന്റെ പൂജ കഴിഞ്ഞു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താര ആണ് അണിനിരക്കുന്നത്.