ഈ അടുത്ത് തന്റെ മകളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു ലേഖ എംജി ശ്രീകുമാര്‍. ഇപ്പോഴിതാ അതിനുപിന്നാലെ മകള്‍ക്കൊപ്പം ഉള്ള ഒരു ഫോട്ടോ കൂടി പങ്കുവെച്ചിരിക്കുകയാണ് ലേഖ. ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ് ലേഖ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ മകളുടെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മറ്റു ചിത്രങ്ങളും താരം പങ്കുവെച്ചു.
നിമിഷനേരം കൊണ്ടാണ് ഈ ഫോട്ടോ വൈറലായത്. ശില്പ എന്നാണ് മകളുടെ പേര്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. അമ്മയെയും മകളെയും ഒന്നിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. അതേസമയം ഈ അടുത്ത് തന്റെ മകളെക്കുറിച്ച് ലേഖ എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം മകള്‍ അമേരിക്കയിലാണ് താമസം.
അതേസമയം മലയാളികളുടെ പ്രിയങ്കരനാണ് ഗായകന് എംജി ശ്രീകുമാര്‍. നിരവധി സിനിമകള്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലും സജീവമാണ് എംജി.