ലെജന്‍ഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമായ താരമാണ് ലെജന്‍ഡ് ശരവണന്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലെജന്‍ഡ് ശരവണന് പുതിയ മേക്കോവര്‍ ചിത്രങ്ങളാണ്.
ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലെജന്‍ഡ് ശരവണന്. പരുപാടിയില്‍ എത്തിയ ലെജന്‍ഡ് ശരവണന്റെ മേക്കോവര്‍ കണ്ട് അതിശയിക്കുകയാണ് ആരാധകര്‍. എപ്പോഴും ക്ലീന്‍ ഷേവില്‍ കണ്ടിരുന്ന ശരവണന് ഇപ്പോള്‍ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.
മലയാളികളുടെ പ്രിയ താരം നിവിന്‍പോളിയെ പോലുണ്ട് എന്നാണ് ലെജന്‍ഡ് ശരവണന്റെ മേക്കോവര്‍ കണ്ട് പ്രേക്ഷകര്‍ പറയുന്നത്. ഇതാരാ നിവിന്‍ പോളിയാണോ എന്നാണ് വീഡിയോയ്ക്ക് താഴെ എത്തുന്ന കമന്റുകള്‍.
അതേസമയം പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണന്റെ ഈ മേക്കോവറെന്നാണ് അണിയറ സംസാരം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് സൂചന.
https://www.youtube.com/watch?v=H-_v2IcrXIc&embeds_euri=https%3A%2F%2Fwww.manoramaonline.com%2F&source_ve_path=MjM4NTE&feature=emb_title
അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ദ് ലെജന്‍ഡ്’. വ്യാപാര മേഖലയില്‍ തമിഴ്നാട്ടില്‍ വിജയക്കൊടി പാറിക്കുന്ന, കോടികള്‍ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം.
ശരവണന് തന്നെയായിരുന്നു സിനിമയുടെ നിര്‍മാണവും. ലെജന്‍ഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന് എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിര തന്നെ ലെജന്ഡിലുണ്ടായിരുന്നു.