മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മി നക്ഷത്ര ആണ്. വളരെ വ്യത്യസ്തതയാർന്ന റിയാലിറ്റി ഷോ ആണ് ഇത്. ഒരു വിജയി ഇല്ല എന്നതാണ് ഇതിൻറെ പ്രത്യേകത. രസകരമായ നിരവധി ഗെയിംസ് ആണ് ഇതിൽ ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ലക്ഷ്മി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്ന കാഴ്ചയാണ് നമ്മൾ എപ്പോഴും കാണുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മാതൃദിന ആശംസ സന്ദേശമാണ് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടിരിക്കുന്നത്.
ഒരു വെറൈറ്റി ആർക്കാണ് ഇഷ്ടമല്ലാത്തത്? സാധാരണ മാതൃദിനത്തിൽ അമ്മമാർ കുട്ടികളെ എടുത്തു നിൽക്കുന്ന ചിത്രങ്ങൾ അല്ലേ പങ്കുവയ്ക്കുന്നത്. ഇവിടെ ഞാൻ എൻറെ അമ്മയെ എടുത്തു നിൽക്കുന്നു ഇതാ. ഈ ഫോട്ടോയിൽ കാണുന്ന മധുരപ്പതിനേഴുകാരി എൻറെ അമ്മയാണ് കേട്ടോ – ഇതായിരുന്നു ലക്ഷ്മി നക്ഷത്ര ചിത്രത്തിൻറെ താഴെ കുറിച്ച ക്യാപ്ഷൻ.
നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി മാറുകയും ചെയ്തു. ധാരാളം ആളുകളാണ് ലക്ഷ്മിക്കും അമ്മയ്ക്കും മാതൃദിന ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഇന്ന് രാവിലെ മുതൽ നിരവധി താരങ്ങൾ ആയിരുന്നു മാതൃദിന ആശംസകൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. എന്തായാലും ആ കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ആശംസ ആയി ലക്ഷ്മിയുടെ പോസ്റ്റ് മാറിയിരിക്കുകയാണ്.