മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ലക്ഷ്മി നായർ. ടെലിവിഷൻ മേഖലയിലൂടെ ആണ് ലക്ഷ്മി നായർ ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ടിവിയിൽ വർഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന പാചക പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിനായർ ആണ്. ഇതിനുപുറമേ സൗന്ദര്യ സംരക്ഷണ വിശേഷങ്ങളും താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ അത്യാവശ്യം സജീവമാണ് താരം. ധാരാളം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇപ്പോൾ താരം ഒരു ഗുഡ് ന്യൂസ് ആണ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മൂന്ന് കുട്ടികളുടെ മുത്തശ്ശി ആയി മാറിയിരിക്കുകയാണ് താരം. ധാരാളം ആളുകൾ ആണ് താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ എത്തുന്നത്.
പാർവതി എന്നാണ് ലക്ഷ്മി നായരുടെ മകളുടെ പേര്. ഇംഗ്ലണ്ടിലാണ് ഇവർ കുടുംബമായി താമസിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ആണ് താമസം. പാർവതി ആണ് മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നത്. അതിനാണ് ലക്ഷ്മി നായർ ഒറ്റദിവസംകൊണ്ട് മൂന്നു കുട്ടികളുടെ മുത്തശ്ശിയായി മാറിയത്. എന്തായാലും ഇത്രയും വലിയ ഒരു സന്തോഷവാർത്ത തേടിയെത്തിയ ആഹ്ലാദത്തിലാണ് ലക്ഷ്മി നായർ. ധാരാളമാളുകൾ ആണ് ഇവർക്ക് ആശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
ഇത്രയും വലിയ ഒരു സന്തോഷ വാർത്തയ്ക്ക് ഇടയിലും ചെറിയ ഒരു വിഷമം കൂടി താരത്തെ അലട്ടുന്നുണ്ട്. പ്രസവത്തിനു മുൻപ് അങ്ങോട്ട് എത്താം എന്നായിരുന്നു മകൾക്ക് ലക്ഷ്മിനായർ നൽകിയ മറുപടി. എന്നാൽ താരത്തിന് അത് സാധിച്ചില്ല. കൊച്ചുമക്കൾക്ക് മുത്തശ്ശിയുടെ സ്നേഹവും കരുതലും ഏറ്റവും അധികം വേണ്ട സമയമാണ് ഇത് എന്നും താരം കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് തന്നെ മക്കളുടെ അടുത്തെത്താൻ സാധിക്കട്ടെ എന്ന ആശംസകൾ ആണ് ഇപ്പോൾ മലയാളികൾ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.