ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര കേീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രിംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. ന്യൂഡല്‍ഹിയില്‍ ജില്ലാ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
ഏപ്രില്‍ 18നാണ് സുപ്രിംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. വാദികളുടെ ഭാഗം കേള്‍ക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹര്‍ജികളില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിനെ പരമമായ സത്യമായി കണ്ട് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാതിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നടപടി തിരിച്ചടിയായി. ആശിഷ് മിശ്രയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ ഗുരുതരമാണെന്ന് കോടതിയെ അറിയിച്ച യു.പി സര്‍ക്കാര്‍, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന വാദം കൂടി മുന്നോട്ടുവച്ചിരുന്നു.