Social Media

‘സിഗരറ്റ് ശ്വാസകോശത്തെ കത്തിക്കും’; കഞ്ചാവ് ചെടികള്‍ക്കിടയില്‍ നിന്ന് കുളു ട്രാഫിക് പൊലീസിന്റെ ബോധവത്ക്കരണ ബോര്‍ഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റോഡ് സുരക്ഷ കര്‍ശനമാക്കിയതിനൊപ്പം രസകരമായ മുന്നറിയിപ്പും നല്‍കി കുളു ട്രാഫിക് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ് ബോര്‍ഡിലുള്ളത്. ഇതോടൊപ്പം പുകവലിക്കെതിരെയും മുന്നറിയിപ്പുണ്ട്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

- Advertisement -

‘മദ്യപിച്ച് വാഹനമോടിക്കരുത്. മണാലിയിലെ ജയില്‍ അതിശൈത്യമാണ്’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘സിഗരറ്റ് നിങ്ങളുടെ ശ്വാസകോശത്തെ കത്തിക്കും’ എന്നും ബോര്‍ഡിലുണ്ട്. ബോര്‍ഡിലെ വാചകങ്ങളേക്കാള്‍ ഇത് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലമാണ് സോഷ്യല്‍മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഈ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കഞ്ചാവ് ചെടികള്‍ക്കുള്ളിലാണ്.

ആ ബോര്‍ഡ് വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാകട്ടെ മലയാളി സഞ്ചാരിയാണ്. അജ്‌നാസ് കെവി എന്ന സഞ്ചാരിയുടെ ട്രാവല്‍ ബേഡ് എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് മണാലി ആണ് , ഇവിടെ ഇങ്ങനെ ആണ്’ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.

വീഡിയോ സോഷ്യല്‍മീഡിയയിലും വൈറലായി മാറി. 7.1 മില്യന്‍ പേരാണ് ഈ വിഡിയോ ഇതിനകം കണ്ടത്. 3800,000-ലധികം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും വിഡിയോക്ക് ലഭിച്ചിട്ടുണ്ട്.

Rathi VK

Recent Posts

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

14 mins ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

29 mins ago

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ സംവിധായകന്റെ കുപ്പായണിയുന്ന ബറോസ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയുടെ എന്നുമാത്രമല്ല സാംസ്കാരിക കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ…

1 hour ago

യദുവിനെതിരെ പറഞ്ഞതിൽ എന്ത് തെളിവാണ് ഉള്ളത് എന്ന് ചോദിക്കുന്നവരോട്; വീണ്ടും വെളിപ്പെടുത്താൻ നടത്തി നടി രോഷ്ന

ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന വിഷയമാണ് കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മെയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള പ്രശ്നം. യദു…

1 hour ago

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

4 hours ago