മലയാളത്തിൽ നിരവധി ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. മിക്കപ്പോഴും trp റേറ്റിംഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരമ്പരയാണ് ഇത്. മലയാളികളുടെ പ്രിയ നടി നടി മീരാ വാസുദേവ് ആണ് ഇതിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഇത്. പരമ്പരയുടെ പ്രോമോ വീഡിയോ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ പുതിയ എപ്പിസോഡ് പ്രൊമോ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഇതിനുവന്ന ഒരു കമൻറ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. പരമ്പരയിൽ ഇനി എന്താണ് കാണിക്കേണ്ടത് എന്ന അഭിപ്രായവും കമൻറ് ഇട്ട വ്യക്തി പറയുന്നുണ്ട്. ഈ കമൻറ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അന്തസ്സ് കളയേണ്ട ആവശ്യമില്ല എന്ന് കമൻറ് ഇട്ട വ്യക്തി പറയുന്നു. ആ കമൻ്റിലൂടെ.
”രോഹിത് സുമിത്ര ഒന്നിക്കണം. എത്രകാലമായി രോഹിത് സുമിത്രയെ സ്നേഹിക്കുന്നു. സിദ്ധാര്‍ത്ഥന്റെ ഒപ്പം ജീവിച്ച അത്രയും കാലം അവഗണന മാത്രം കിട്ടി. പേരിന് ഒരു ഭാര്യ, ഒരു വേലക്കാരി. അത്ര മാത്രമായിരുന്നു സുമിത്ര. അതിനിടയില്‍ അവിഹിതവും ഭര്‍ത്താവും കുട്ടിയും ഉള്ള വേദികയുടെ പുറകേ നടന്ന് അവളെ മകനില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അകറ്റി. എന്നിട്ട് ഇപ്പോ സിദ്ധു നല്ലവന്‍. കുറ്റം മുഴുവന്‍ വേദികക്ക്. സുമിത്രക്ക് രോഹിത്തിനെ പോലെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വേറെ കിട്ടില്ല. ഡിവോര്‍സ് ആയ ഒരു സ്ത്രീകള്‍ക്കും ഒരു ജീവിതം ഉണ്ടാവും. എന്നത് ഈ സീരിയലിലൂടെ കാണിക്കാവുന്നതാണ്. അങ്ങനെ ഒരു മെസേജ് സമൂഹത്തിന് കൊടുക്കാം. ഭര്‍ത്താവ് മരിച്ച, ഡിവോര്‍സി ആയ ഒരു സ്ത്രീയ്ക്കും ജീവിതം ഉണ്ട് എന്നത് ഈ സീരിയലിലൂടെ കാണിക്കണം.
പക്ഷെ സുമിത്ര ഒരിക്കലും അവരുടെ ബിസിനസ്സില്‍ നിന്നും മാറരുത്. സിദ്ധുവിന് ചേര്‍ന്നത് വേദിക തന്നെ ആണ്. അവര്‍ ഇങ്ങനെ തന്നെ ജീവിക്കട്ടെ. സിദ്ധു സുമിത്ര ഒന്നിക്കേണ്ട ആവശ്യം ഇല്ല. സുമിത്ര ആണ് സിദ്ധുവിനെ പോലെ ഇങ്ങനെ ചെയ്തതു എങ്കില്‍ സിദ്ധു ഒരിക്കലും അവരെ പിന്നീട് സ്വീകരിക്കില്ല. പിന്നെ എന്തിന് എപ്പോഴും സ്ത്രീകള്‍ ഭര്‍ത്താവിന്റെ അവിഹിതം ക്ഷമിക്കണം.? അന്തസ്സ് ഉള്ള പെണ്ണുങ്ങള് ഒരിക്കലും തന്റെ മക്കള്‍ക്ക് വേണ്ടി ആയാല്‍ പോലും തന്നെ ചതിച്ചവനെ സ്വീകരിക്കില്ല. സുമിത്രയെ അങ്ങനെ ഒരു സ്ത്രീ കഥാപാത്രമായി കാണിക്കണം. അങ്ങനെ ഉള്ള ഒരുപാട് സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്..”