മലയാളത്തിലെ സൂപ്പർ ഹിറ്റ് പരമ്പരയാണ് കുടുംബ വിളക്ക്. ടി ആർ പി റേറ്റിംഗ് കളിൽ മിക്കപ്പോഴും ഈ പരമ്പരയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളുടെ പ്രിയ നടി മീര വാസുദേവ് ആണ് ഇതിൽ സുമിത്ര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. പരമ്പരയിൽ ഒരുപാട് ട്വിസ്റ്റുകളും ഹൃദയത്തോട് ചേർത്തുനിൽക്കുന്ന രംഗങ്ങളും ഉണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
പ്രിയ പരമ്പര ആയതിനാൽ തന്നെ പരമ്പരയിലെ മിക്ക മുൻനിര താരങ്ങളെയും പ്രേക്ഷകർക്ക് സുപരിചിതം. ഇതിൽ ഒരാളാണ് നൂബിൻ മോഹൻ. പരമ്പരയിൽ ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കഥാപാത്രം. യഥാർത്ഥ ജീവിതത്തിൽ താൻ വിവാഹിതനാവാൻ പോകുന്നു എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇദ്ദേഹം. കടൽ തീരത്തു നിന്നും മറ്റും എടുത്ത ചിത്രങ്ങളും ചില വീഡിയോകളും ഇദ്ദേഹം പങ്കുവെച്ചു.
View this post on Instagram
വധു ആരാണെന്ന് അറിയുവാൻ പ്രേക്ഷകർ ഏറെ താൽപര്യപ്പെടുന്നു എന്ന് വ്യക്തം. എന്നാൽ പേരോ മുഖമോ ഒന്നും ഇതുവരെ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ തങ്ങൾ ഒരുമിക്കുന്നു എന്ന ഇദ്ദേഹം സൂചന നൽകുന്നു. ഓഗസ്റ്റിൽ വിവാഹം ഉണ്ടാകുമെന്ന് ഇദ്ദേഹം പറയുന്നു. മോഡൽ ആയിട്ടാണ് ഇദ്ദേഹം മിനി സ്ക്രീനിൽ എത്തുന്നത്.
View this post on Instagram
ഇപ്പോൾ നിരവധി ആരാധകരുള്ള വ്യക്തിയാണ് താരം. ഇടുക്കി രാജാക്കാട് സ്വദേശിയാണ് ഇദ്ദേഹം. മോഡലിങ്ങിന് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. പലപ്പോഴും പ്രണയത്തെക്കുറിച്ച് ഇദ്ദേഹം സൂചന നൽകിയിട്ടുണ്ട്. എന്നാൽ ആരാണെന്ന് മറ്റുള്ള വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
View this post on Instagram