ഏഷ്യാനെറ്റില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ആദ്യ വരവില്‍ പ്രേക്ഷകരെ കുറച്ച് വെറുപ്പിച്ചെങ്കിലും പിന്നീട് സീരിയല്‍ ഹിറ്റായി മാറുകയായിരുന്നു. ഒരു കുടുംബവും അതിലെ ചില സംഭവവികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. സിനിമാ നടി മീരാവാസുദേവാണ് പരമ്പരയിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്. തന്റെ ഇപ്പോഴത്തെ ശക്തമായ കഥാപാത്രത്തിന് പ്രേക്ഷകപിന്തുണയും ഏറെയാണ്.
സീരിയലിലെ മറ്റൊരു കഥാപാത്രം ആയിരുന്നു പാര്‍വതി വിജയ്. സുമിത്ര എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് പാര്‍വതി എത്തിയത്. സ്ക്രീനില്‍ ശീതള്‍ എന്നായിരുന്നു പാര്‍വതിയുടെ പേര്. എന്നാല്‍ ഒരു നിമിഷം സ്ക്രീനില്‍ നിന്നും അപ്രതീക്ഷിതമായ പാര്‍വതിയെ പ്രേക്ഷകര്‍ അന്വേഷിച്ച് തുടങ്ങി.
പിന്നീടാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതേ സീരിയലില്‍ തന്നെ ക്യാമറാമാനായ അരുണ്‍ ആണ് പാര്‍വതിയെ വിവാഹം കഴിച്ചത്. മൂന്നുമാസത്തെ പ്രണയത്തിന് പിന്നാലെയായിരുന്നു വിവാഹം. പാലോട് വനദുര്‍ഗ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇനി താരം സ്ക്രീനില്‍ ഉണ്ടാവുമോ എന്ന ചോദ്യവും ആരാധകരില്‍ നിന്നും ഉയര്‍ന്നു.
ശേഷം കുടുംബവിളക്കിലെ ശീതളിന്റെ വേഷം കൈകാര്യം ചെയ്തത് അമൃത നായര്‍ ആണ്. പുതിയ താരം സീരിയലില്‍ എത്തിയെങ്കിലും പഴയ ശീതളിനെ ആരാധകര്‍ മറന്നില്ല. എന്തുകൊണ്ട് താരം സീരിയല്‍ വിട്ടു എന്നായിരുന്നു കാണികള്‍ക്ക് അറിയേണ്ടത്.
ഇപ്പോള്‍ അതിന്റെ കാരണം പറയാതെ പറഞ്ഞിരിക്കുകയാണ് പാര്‍വതി. താന്‍ കുടുംബവിളക്കില്‍ നിന്നും മാറിയതല്ലെന്നും തന്നെ മാറ്റിയതാണെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ അത് സീരിയല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം എന്നായിരുന്നു താരത്തിന്റെ മറപടി. ഇനി സീരിയലിലേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്നും പാര്‍വതി പറഞ്ഞു.
സ്ക്രീന്‍ താരം നടി മൃദുല വിജയിന്റെ സഹോദരി കൂടിയാണ് പാര്‍വതി. അഭിനേത്രിയും നര്‍ത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് പാര്‍വതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാര്‍വതി. രഹസ്യമായാണ് വിവാഹം നടത്തിയത്, വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞത്.