മലയാളികളുടെ ഇഷ്ട താരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിലും താരം സജീവമാണ് . താരത്തിന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിമാരായ അനുശ്രീയും മിയയും പങ്കെടുത്ത പ്രസ്മീറ്റില്‍ ചോദിച്ച ചോദ്യവും അതിന് അനുശ്രീ പറഞ്ഞ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ സിനിമയിലും തേപ്പുകാരിയാണോ എന്നായിരുന്നു അനുശ്രീയോട് ചോദിച്ച ചോദ്യം. അതിന് അനുശ്രീ മറുപടി പറയുന്നത് താനാകെ ഒരാളെ മാത്രമേ തേച്ചിട്ടുള്ളു എന്നാണ്.മഹേഷിന്റെ പ്രതികാരത്തില്‍ മാത്രമേ ഞാന്‍ ആകെ തേച്ചിട്ടുള്ളു. ആ തേപ്പ് ഇത്രയും ഹിറ്റാവുമെന്ന് ഒരിക്കലും കരുതിയതല്ല. കുഞ്ചാക്കോ ബോബന് അഭിനയിച്ച സിനിമയില്‍ ഞാന്‍ അദ്ദേഹത്തെയല്ല, അദ്ദേഹം എന്നെയാണ് തേച്ചിട്ട് പോയത്. നീ അച്ഛന്റെ കൂടെ നില്‍ക്കണം എന്ന് എന്നോട് ഇങ്ങോട്ടാണ് പറഞ്ഞിട്ടുള്ളത്,’ എന്നാണ് അനുശ്രീ പറയുന്നത്.
ഈ സമയം അപ്പോള്‍ പ്രതി പൂവന് കോഴി എന്ന ചിത്രത്തിലോ എന്ന് ചോദിക്കുന്നുണ്ട് മിയ. ആ സിനിമയിലും ഒരുപാട് പേരെ പ്രണയിക്കുന്ന അവസാം എല്ലാവരെയും കള്ളം പറഞ്ഞ് ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്ന കഥാപാത്രമായിരുന്നു. ഈ കഥാപാത്രത്തെക്കുറിച്ചാണ് മിയ ചോദിച്ചത്. ഇത് കേട്ടതോടെ അനുശ്രീ, എന്നാല്‍ ശരിയാ ഞാന്‍ രണ്ട് സിനിമകളിലേ തേച്ചിട്ടുള്ളു, എന്ന് വീണ്ടും പറയുന്നുണ്ട്.ശരിയാണ്. അങ്ങനെ ആണെങ്കില്‍ രണ്ട് തേപ്പേയുള്ളു. മറ്റേത് ചാക്കോച്ചന് ആണ് തേച്ചത്. ഈ സിനിമയിലേക്ക് ജിസ് ജോയ് വിളിച്ചപ്പോള്‍ താന്‍ ഒരിക്കലും തേപ്പ് പ്രതീക്ഷിച്ചിട്ടില്ല,’ എന്നും അനുശ്രീ പറഞ്ഞു. ജിസ് ജോയ് സിനിമകള്‍ എല്ലാം ഫീല്‍ ഗുഡ് സിനിമകള്‍ അല്ലേ. അതുകൊണ്ട് തന്നെ അങ്ങനെ ഒരു കാര്യം താന്‍ ചിന്തിക്കണമായിരുന്നു.